ഇന്ത്യക്ക് 146 റൺസിൻെറ തോൽവി; പന്ത് ചുരുണ്ടൽ വിവാദത്തിന് ശേഷം ആദ്യ ആസ്ട്രേലിയൻ ജയം
text_fieldsപെർത്ത്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. തിങ്കളാഴ്ചത്തെ കാറ്റുവീഴ്ചക്ക് വേഗം കൂടിയപ്പോൾ വെറും 28 റൺസ് കൂട്ടിച്ചേർക്കുേമ്പാഴേക്കും ഇന്ത്യ കീഴടങ്ങി. പെർത്തിലെ പു തുമണമുള്ള ഒപ്റ്റസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യക്ക് 146 റൺസിെൻറ ദയനീയ തോൽവി. ഇത ോടെ അഡ്െലയ്ഡിലേറ്റ തോൽവിക്ക് പകരംവീട്ടിയ ഒാസീസ് പരമ്പരയിൽ 1-1ന് ഒപ്പമെത് തി. ഇനി ക്രിസ്മസ് പിറ്റേന്ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് ആവേശകരമായ കാത്തിരിപ്പ്.
ജയത്തിലേക്ക് 175 റൺസ് എന്ന ലക്ഷ്യവുമായി ചൊവ്വാഴ്ച ക്രീസിലെത്തിയ ഇന്ത്യൻനിര വെറും 16 ഒാവറിൽ കീഴടങ്ങി. ഹനുമ വിഹാരി, ഋഷഭ് പന്ത് കൂട്ടുകെട്ടിൽ അത്ഭുതങ്ങൾ പ്രതീക്ഷിച്ച് രാത്രി കഴിച്ചുകൂട്ടിയ ആരാധകർ നേരം പുലർന്ന് ടി.വിക്കു മുന്നിലെത്തുേമ്പാഴേക്കും കളികഴിഞ്ഞ അവസ്ഥയായി.
ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരെ സ്റ്റാർകും ലിയോണും പുറത്താക്കിയതിനു പിന്നാലെ കൂട്ടക്കീഴടങ്ങലായി. ഉമേഷ് യാദവ് (2), ഇശാന്ത് ശർമ (0), ജസ്പ്രീത് ബുംറ (0) എന്നിവർ ആറു പന്തിനുള്ളിൽ പുറത്തായി. ഇന്ത്യ 140ന് അടിയറവുവെച്ച് മത്സരം കൈവിട്ടു. കോഹ്ലിയുടെ 25ാം ടെസ്റ്റ് സെഞ്ച്വറിയും ഷമിയുടെ ആറു വിക്കറ്റ് പ്രകടനവും മാത്രമായി ഇന്ത്യയുടെ മികവ്. അതേസമയം, പേസർമാരുടെ പിച്ചിൽ രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ നതാൻ ലിയോൺ കളിയിലെ താരമായി.
ഒരു സ്പിന്നറുടെ വില
നതാൻ ലിയോൺ എന്ന സ്പിന്നർ ഇന്ത്യയെ തകർത്തപ്പോൾ, നാലു പേസർമാരെ മാത്രം ആശ്രയിച്ച് കളിക്കാനുള്ള കോഹ്ലിയുടെ തീരുമാനമാണ് സന്ദർശകർക്ക് തിരിച്ചടിയായത്. ഇക്കാര്യം ടീമംഗംതന്നെ ശരിവെക്കുേമ്പാൾ കോഹ്ലി നിഷേധിക്കുന്നു. ഇന്ത്യൻ പേസർമാരുടെ പ്രകടനത്തെ കോഹ്ലി അഭിനന്ദിച്ചു. സ്പിന്നർമാരെ തുണക്കുന്ന പിച്ചായിരുന്നില്ല അത്. ലിയോൺ പന്തെറിഞ്ഞു, വിക്കറ്റ് ലഭിച്ചു, അത്രമാത്രം -കോഹ്ലി പറഞ്ഞു.
അതേസമയം, മൂന്നു പേസറെയും ഒരു സ്പിന്നറെയും വെച്ച് കളിച്ച ഒാസീസ് ഇന്ത്യൻ ബാറ്റിങ്ങിനെ രണ്ട് ഇന്നിങ്സിലും മനോഹരമായി പിടിച്ചുകെട്ടി കളി സ്വന്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.