Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാട്ടുതീ ധനസമാഹരണം;...

കാട്ടുതീ ധനസമാഹരണം; പ്രിയപ്പെട്ട തൊപ്പി ലേലത്തിൽവെച്ച്​ ഷെയ്​ൻ വോൺ

text_fields
bookmark_border
കാട്ടുതീ ധനസമാഹരണം; പ്രിയപ്പെട്ട തൊപ്പി ലേലത്തിൽവെച്ച്​ ഷെയ്​ൻ വോൺ
cancel

സിഡ്​നി: ആസ്​ട്രേലിയയിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക്​ കൈത്താങ്ങേകാൻ നിരവധി കായിക താരങ്ങളാണ്​ മുന ്നോട്ടുവന്നത്​. ദുരിതാശ്വാസത്തി​​െൻറ ഭാഗമായി സ്​പിൻ ഇതിഹാസം ഷെയ്​ൻ വോൺ തനിക്കേറെ പ്രയപ്പെട്ട ബാഗി ഗ്രീൻ തൊപ്പി ലേലത്തിൽ വെക്കാൻ തീരുമാനിച്ചു.

708 ടെസ്​റ്റ്​ വിക്കറ്റുകൾ വീഴ്​ത്തിയ, 145 മത്സരങ്ങൾ നീണ്ട കരിയറിൽ ​വോൺ കൂടെകൊണ്ടുനടന്ന തൊപ്പിയാണിത്​. ആസ്​ട്രേലിയൻ കളിക്കാർക്ക്​ ടെസ്​റ്റ്​ അരങ്ങേറ്റ സമയത്ത്​ സമ്മാനിക്കുന്ന തൊപ്പിയാണ്​ ഒരോ ഓസീസ്​ താരവും കരിയറിലുടനീളം അണിയുന്നത്​. ലേലത്തിൽ 3.4 ലക്ഷം ഡോളർ സമാഹരിക്കാനാകുമെന്നാണ്​ പ്രതീക്ഷ.

കഴിഞ്ഞ നാലുമാസമായി രാജ്യത്തെ ചാമ്പലാക്കുന്ന കാട്ടുതീയിൽ 24 മനുഷ്യർ മരിച്ചിട്ടുണ്ട്​. 5‍0 കോടി ജീവജാലങ്ങൾ അഗ്​നിക്കിരയായതായും​​ റിപ്പോർട്ടുകൾ പറയുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiashane warne
News Summary - Australia legend Shane Warne to sell off baggy green cap
Next Story