ഇംഗ്ലണ്ടിനെ 64 റൺസിന് തകർത്ത് ഒാസീസ് സെമിയിലേക്ക്
text_fieldsലണ്ടൻ: ലോകകപ്പിലെ രാജകീയ പോരാട്ടമെന്ന വിശേഷണത്തിനൊത്തുയരാതെ പോയ മത്സരത്തിൽ ആതിഥേയരായ ഇംഗ് ലണ്ടിനെ തകർത്ത് നിലവിലെ ജേതാക്കളായ ആസ്ട്രേലിയ സെമിയിലെത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത് ഏഴു വി ക്കറ്റിന് 285 റൺസെടുത്ത ഒാസീസ് ഇംഗ്ലണ്ടിെൻറ ഇന്നിങ്സ് 44.4 ഒാവറിൽ 221ന് അവസാനിപ്പിച്ച് 64 റൺസിെൻറ മ ികച്ച വിജയം സ്വന്തമാക്കി.
ടൂർണമെൻറിൽ തെൻറ രണ്ടാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ആരോൺ ഫി ഞ്ചിെൻറയും (100) മികച്ച ഫോം തുടരുന്ന ഡേവിഡ് വാർണറിെൻറയും (53) മികവിൽ ഭേദപ്പെട്ട സ്കോറുയർത്തിയ ശേഷം തകർത്തെറിഞ്ഞ ഇടംകൈ പേസർമാരുടെ കരുത്തിലായിരുന്നു ഒാസീസ് വിജയം. ജാസൺ ബെഹറെൻേഡാഫ് അഞ്ചും മിച്ചൽ സ്റ്റാ ർക് നാലും വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും വീരോചിത പോരാട്ടം കാഴ്ചവെച്ച ബെൻ സ്റ്റോക ്സ് (89) മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പൊരുതിയത്. ജോണി ബെയർസ്റ്റോ (27), ക്രിസ് വോക്സ് (26), ജോസ് ബട്ലർ (25), ആദിൽ റഷീദ് (25) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ.
എത്തിപ്പിടിക്കാവുന്ന ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തുടർച്ചയായി പ്രഹരമേൽപിച്ചായിരുന്നു ഒാസീസ് ബൗളർമാരുടെ വരവ്. ആറ് ഒാവറുകൾക്കിടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ പേസർമാർ തിരിച്ചയച്ചു. ആദ്യ ഒാവറിൽ തന്നെ ഇൻസ്വിംഗറിലൂടെ ജെയിംസ് വിൻസിെൻറ (0) കുറ്റിതെറുപ്പിച്ച് ബെഹ്റെൻഡോഫാണ് ആദ്യം വെടിപൊട്ടിച്ചത്. പിറകെ ജോ റൂട്ടിെന (8) വിക്കറ്റിന് മുന്നിൽ കുടുക്കി സ്റ്റാർകും വിക്കറ്റ്വേട്ടയിൽ പങ്കുചേർന്നു. ആറാം ഒാവറിൽ സ്റ്റാർകിനെതിരെ അനാവശ്യ പുൾഷോട്ടിന് മുതിർന്ന ക്യാപ്റ്റൻ ഒായിൻ മോർഗൻ (4) ഫൈൻലെഗ്ഗിൽ കമ്മിൻസിന് പിടിനൽകിയേതാടെ ഇംഗ്ലണ്ട് മൂന്നിന് 26 എന്ന നിലയിലായി. പിടിച്ചുനിൽക്കാൻ ശ്രമിച്ച ബെയർസ്റ്റോയും ബെഹ്റെൻഡോഫിെൻറ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച് കമ്മിൻസിന് തന്നെ ക്യാച്ച് നൽകിയതോടെ ഇംഗ്ലണ്ട് 14 ഒ ാവറിൽ നാലിന് 53ലേക്ക് വീണു.
തുടർന്നായിരുന്നു ബട്ലറെയും വോക്സിനെയും കൂട്ടുപിടിച്ച് സ്റ്റോക്സിെൻറ രക്ഷാപ്രവർത്തനം. ബട് ലർക്കൊപ്പം 80 പന്തിൽ 71 റൺസ് ചേർത്ത സ്റ്റോക്സ് വോക്സിനൊപ്പം 58 പന്തിൽ 53 റൺസും ചേർത്തു. 124ൽ നിൽക്കെ ബട്ലർ സ്േറ്റായ്നിസിെൻറ പന്തിൽ ഖ്വാജക്ക് ക്യാച്ച് നൽകി മടങ്ങി. 37ാം ഒാവറിൽ സ്േറ്റാക്സും വീണതോടെ കളി പൂർണമായും ഒാസീസിെൻറ വരുതിയിലായി. രണ്ടാം സ്പെല്ലിനെത്തിയ സ്റ്റാർകിെൻറ തീപാറും യോർകറിൽ സ്റ്റോക്സിെൻറ ഒാഫ് സ്റ്റമ്പ് കടപുഴകി. . 115 പന്തിൽ രണ്ട് സിക്സും എട്ട് ഫോറുമടക്കമായിരുന്നു സ്റ്റോക്സിെൻറ ഇന്നിങ്സ്.
നേരത്തേ, ഫിഞ്ചിനും വാർണർക്കും ശേഷം ആരും കാര്യമായി തിളങ്ങാതിരുന്നതാണ് ഒാസീസ് സ്കോർ 300 കടക്കാതിരിക്കാൻ കാരണമായത്. സ്റ്റീവൻ സ്മിത്ത് (38), അലക്സ് കാരി (38*), ഉസ്മാൻ ഖ്വാജ (23), ഗ്ലെൻ മാക്സ്വെൽ (12), മാർകസ് സ്റ്റോയ്നിസ് (8), പാറ്റ് കമ്മിൻസ് (1), മിച്ചൽ സ്റ്റാർക് (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
ഒാപണിങ് വിക്കറ്റിൽ 23 ഒാവറിൽ 123 റൺസ് ചേർത്ത ഫിഞ്ചും വാർണറും ഗംഭീര തുടക്കമാണ് ടീമിന് നൽകിയത്. 62 പന്തിൽ ആറ് ഫോറടിച്ച വാർണർ മോയിൻ അലിയുടെ പന്തിൽ ജോ റൂട്ടിന് ക്യാച്ച് നൽകിയതോടെയാണ് ഇൗ കൂട്ടുകെട്ട് പൊളിഞ്ഞത്.
15ൽ നിൽക്കെ ജീവൻ കിട്ടിയ ഫിഞ്ച് 115 പന്തിലാണ് ഏകദിന കരിയറിലെ 15ാം സെഞ്ച്വറി തികച്ചത്. എന്നാൽ, തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ വിക്കറ്റ് കളഞ്ഞു. ജോഫ്ര ആർച്ചറുടെ പന്തിൽ ക്രിസ് വോക്സിന് ക്യാച്ച്. അതിനിടെ, ഖ്വാജ സ്റ്റോക്സിെൻറ പന്തിൽ കുറ്റി തെറിച്ച് മടങ്ങിയിരുന്നു. അവസാന ഒാവറുകളിൽ റൺസടിച്ചുകൂട്ടാനുള്ള ഉത്തരവാദിത്തം പക്ഷേ പരിചയസമ്പന്നരായ സ്മിത്തിനും മാക്സ്വെല്ലിനും ഏറ്റെടുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.