സ്റ്റാര്‍ക്കും ഹസല്‍വുഡും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി; ആസ്ട്രേലിയക്ക് സൂപ്പർ ജയം
text_fieldsഅഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് 120 റണ്‍സിന്റെ സൂപ്പർ വിജയം. ആസ്ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 233 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. സ്കോർ: ആസ്ട്രേലിയ: 442/8ഡിക്ല, 138. ഇംഗ്ലണ്ട് 227, 233.
ആസ്ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരു ദിവസവും ആറ് വിക്കറ്റും കയ്യിലിരിക്കെ ജയിക്കാന്‍ 178 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാൽ അഞ്ചാം ദിനം പ്രതീക്ഷയോടെ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്‍മാര്‍ വാഴാൻ അനുവദിച്ചില്ല. ആസ്ട്രേലിയയുടെ മാരക ബൗളിങ്ങിനെ ചെറുത്തു നിൽക്കാനാകാതെ ഇംഗ്ലീഷ് സംഘം കീഴടങ്ങുകയായിരുന്നു. 67 റണ്‍സ് എടുത്ത് ജോ റൂട്ട് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയുള്ളു.
ഒന്നാം ഇന്നിങ്സിൽ മികച്ച ടോട്ടൽ പടുത്തുയർത്തിയതിെൻറ ആവേശത്തിൽ ഡിക്ലയർ പ്രഖ്യാപിച്ച ഒാസീസ് രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞിരുന്നു ഒന്നാം ഇന്നിങ്സിൽ 215 റൺസ് ലീഡ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ വെറും 138 റൺസിന് ഒാൾഒൗട്ടായതോടെയാണ് കളിയുടെ ഗതി മാറിയത്. അഞ്ചു വിക്കറ്റ് നേട്ടവുമായി കളം വാണ ജെയിംസ് ആൻഡേഴ്സനും നാലു വിക്കറ്റ് ്വീഴ്ത്തിയ ക്രിസ് വോക്സും നിറഞ്ഞാടിയപ്പോൾ ഒാസീസിെൻറ മുൻനിരയും മധ്യനിരയും ആയുധംവെച്ച് കീഴടങ്ങി. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഷോൺ മാർഷിനെ വോക്സ് 19ന് മടക്കി അയച്ചു. ഉസ്മാൻ ഖാജ (20), മിച്ചൽ സ്റ്റാർക്സ് (20)എന്നിവരാണ് ആതിഥേയ നിരയിലെ ടോപ് സ്കോറർ. നായകൻ സ്റ്റീവൻ സ്മിത്ത് (6) ഒറ്റയക്കത്തിൽ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.