വീണ്ടും മഴ; ബംഗ്ലാദേശ്-ആസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു
text_fieldsലണ്ടൻ: വിജയം ഉറപ്പിച്ച മത്സരത്തിൽ മഴ വില്ലൻവേഷം കെട്ടിവന്നപ്പോൾ കങ്കാരുപ്പടക്ക് നഷ്ടമായത് വിലപ്പെട്ട ഒരു പോയൻറ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആസ്ട്രേലിയ വിജയത്തിലേക്ക് നീങ്ങവെയാണ് ശക്തമായ മഴ എത്തി മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇതോടെ ഇരു ടീമുകളും ഒാരോ പോയൻറ് വീതം പങ്കുവെച്ചു. നേരത്തേ ന്യൂസിലൻഡിനെതിരായ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടു മത്സരങ്ങളിൽ ഇേതാടെ ആസ്േട്രലിയക്ക് രണ്ടു പോയൻറ് മാത്രമാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ ബംഗ്ലാദേശിന് മഴ അനുഗ്രഹമായതോടെ വിലപ്പെട്ട ഒരു പോയൻറ് സ്വന്തമാക്കാനായി.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത ബംഗ്ലാദേശിനായി തമീം ഇഖ്ബാൽ വീണ്ടും തിളങ്ങിയ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ 182 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 16 ഒാവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെടുത്തു നിൽക്കെ മഴപെയ്യുകയായിരുന്നു. ആരോൺ ഫിഞ്ചിെൻറ (19) വിക്കറ്റാണ് ഒാസീസിന് നഷ്ടമായത്. ഡേവിഡ് വാർണറും (40) ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമായിരുന്നു(22) ക്രീസിൽ.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിെൻറ വിക്കറ്റുകൾ അതിവേഗം നഷ്ടമായപ്പോഴും കരുതിക്കളിച്ച തമീമിെൻറ (95) ബാറ്റിങ് പ്രകടനത്തിലാണ് വൻ തകർച്ചയിൽനിന്നു കരകയറിയത്. 114 പന്തിൽ മൂന്ന് സിക്സും ആറു ബൗണ്ടറിയുമായി ബാറ്റുവീശിയ തമിം സെഞ്ച്വറിക്കരികെ സ്റ്റാർക്കിെൻറ പന്തിൽ പുറത്താവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും രണ്ടു വിക്കറ്റെടുത്ത ആഡം സാംപയുമാണ് ബംഗ്ലാദേശിനെ 44.3 ഒാവറിൽ കൂടാരം കയറ്റിയത്.
ഇംഗ്ലണ്ടിനെതിരെ മികച്ച ഒാപണിങ് കൂട്ടുകെട്ട് കങ്കാരുപ്പടക്കെതിരെയും പ്രതീക്ഷിച്ച ആരാധകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സൗമ്യ സർക്കാർ (3) എളുപ്പം പുറത്തുപോയി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇംറുൽ ഖൈസും (6) പിടിച്ചുനിൽക്കാനാവാതെ പുറത്തുപോയി. ഇത്തവണ കമ്മിൻസിെൻറ പന്തിന് അടിക്കാനുള്ള ശ്രമം ഫിഞ്ചിെൻറ കരങ്ങളിൽ അവസാനിച്ചു. അപ്പോഴും മറുവശത്ത് തമീം കരുതലോടെ ബാറ്റുവീശി. ഇംറുൽ ഖൈസിന് പിന്നാലെയെത്തിയ വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം (9) ഹെൻറിക്വസിെൻറ പന്തിലും പുറത്തായി. ഷാകിബുൽ ഹസനു മാത്രമാണ് ഒാസീസ് ബൗളർമാരെ കുറച്ചെങ്കിലും പ്രതിരോധിക്കാനായത്. 48 പന്തുകൾ നേരിട്ട് 29 റൺസുമായി നിലയുറപ്പിക്കവെ ഹെഡിെൻറ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയി പുറത്താവുകയായിരുന്നു. സാബിർ റഹ്മാനും (8) മഹ്മൂദുല്ലയും (8) വന്നതുപോെലതന്നെ മടങ്ങി. ടീം സ്കോർ 181ൽ എത്തിനിൽക്കെ സെഞ്ച്വറിയിലേക്ക് കുതിച്ച തമീമിന് (95) സ്റ്റാർക്കും തടയിട്ടതോടെ ബംഗ്ലാദേശിെൻറ പതനം പൂർണമായി. െമഹ്ദി ഹസൻ മിറാസ്(14), മഷ്റഫെ മുർതസ (0), റുബൽ ഹുസൈൻ (0) എന്നിവരും െപെട്ടന്ന് പുറത്തായി.
ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആഡം സാംപ രണ്ടു വിക്കറ്റും ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, മോയ്സസ് ഹെൻറിക്വസ് എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.