ഒാസീസിന് ജയിക്കാൻ 219 റൺസ്; ആറു വിക്കറ്റ് അകലെ ഇന്ത്യൻ ജയം
text_fieldsഅഡ്ലെയ്ഡ്: നാലുവർഷം മുമ്പ് അഡ്ലെയ്ഡ് ഒാവലിൽ വീണ കണ്ണീരിന് കണക്കുചോദിക്കാൻ വിരാട് കോഹ്ലിക്കുള ്ള സുവർണാവസരമാണിത്. ഒാസീസ് മണ്ണിൽ ജയത്തോടെ ടെസ്റ്റ് പരമ്പരക്ക് തുടക്കമിടുകയെന്ന സ്വപ്നം സാക്ഷാത്കര ിക്കാൻ വെറും ആറു വിക്കറ്റുകളുടെ ദൂരം മാത്രം. പലകാലങ്ങളിലായി ഇവിടെയെത്തിയ മുൻഗാമികൾക്കൊന്നും കഴിയാതെപോയ ന േട്ടം കോഹ്ലിക്കരികിൽ. ഇന്ത്യയെ കീഴടക്കാൻ 323 റൺസ് വേണ്ട ഒാസീസിന് രണ്ടാം ഇന്നിങ്സിൽ ഇതിനകം നാലു വിക്കറ്റുകൾ ( 104/4) നഷ്ടമായി. അശ്വിനും ഷമിയും ബുംറയും നയിക്കുന്ന ബൗളിങ് ആക്രമണത്തിനു മുന്നിൽ ശ്വാസംമുട്ടുന്ന ഒാസീസിന് അവസ ാന ദിനത്തിൽ ജീവന്മരണപോരാട്ടത്തിെൻറ മണിക്കൂറുകൾ.
ഒന്നാം ഇന്നിങ്സിൽ 15 റൺസ് ലീഡ് നേടിയ ഇന്ത്യ മൂന്നിന് 151 എന്ന നിലയിലാണ് ഞായറാഴ്ച കളി തുടങ്ങിയത്. നിർണായക ഘട്ടത്തിൽ ചേതേശ്വർ പുജാരയും (71) അജിൻക്യ രഹാനെയും (70) ഉത്തരവാദിത്തമേറ്റെടുത്തപ്പോൾ സന്ദർശക ഇന്നിങ്സ് 307ലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിന് 49 ഒാവറിനിടെ മുൻനിരയെ നഷ്ടമായതോടെ കളിയിൽ ഇന്ത്യ പിടിമുറുക്കി. ആരോൺ ഫിഞ്ച് (11), മാർകസ് ഹാരിസ് (26), ഉസ്മാൻ ഖ്വാജ (8), പീറ്റർ ഹാൻഡ്സ്കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷോൺ മാർഷ് (31), ട്രാവിസ് ഹെഡ് (11) എന്നിവരാണ് ക്രീസിൽ. ആർ. അശ്വിനും മുഹമ്മദ് ഷമിയുമാണ് രണ്ടാം ഇന്നിങ്സിൽ ഒാസീസ് ബാറ്റിങ്ങിെൻറ നടുവൊടിച്ചത്.
രണ്ടായാലും ചരിത്രം
ഇന്ന് ഫലമെന്തായാലും കാത്തിരിക്കുന്നത് പുതുചരിത്രമാണ്. രണ്ടാം ഇന്നിങ്സിൽ 323 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഒാസീസ് മറികടന്ന് കളി പിടിച്ചാൽ, അത് ഒരു നൂറ്റാണ്ട് പഴക്കമുള്ള ചരിത്രത്തിന് തിരുത്താവും. 1902ൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിൽ 315 റൺസ് എടുത്ത് ആസ്ട്രേലിയ ജയിച്ചതാണ് അഡ്ലെയ്ഡ് ഒാവലിലെ ഏറ്റവും ഉയർന്ന റൺചേസ്. ഇതിനുശേഷം, 1982ൽ ആസ്ട്രേലിയക്കെതിരെ വിൻഡീസ് രണ്ടാം ഇന്നിങ്സിൽ 239 റൺസ് അടിച്ചെടുത്തതിനെ മറ്റാരും മറികടന്നിട്ടുമില്ല. ഇതെല്ലാം ഒരു കടങ്കഥപോലെ ആതിഥേയർക്കു മുന്നിൽ ഇന്ന് ഒാർമപ്പെടുത്തലാവുന്നു.
ഇന്ത്യ ജയിച്ചാലുമുണ്ട് മറ്റൊരു ചരിത്രം. കങ്കാരുക്കളുടെ നാട്ടിൽ വിജയത്തോടെ പരമ്പരക്ക് ടേക്ക്ഒാഫ് എന്ന ചരിത്രമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. ഇവിടെ കളിച്ച 11 ടെസ്റ്റ് പരമ്പരകളിൽ ഒമ്പതിലും ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽക്കാനായിരുന്നു വിധി. രണ്ടു തവണ സമനിലയിലും പിരിഞ്ഞു. ഇതിനൊരു തിരുത്താവും കാത്തിരിക്കുന്നത്.
പുജാര ഷോ
പുല്ലുവളർന്ന പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് പുജാര വീണ്ടും കാണിച്ചുകൊടുത്തു. മൂന്നിന് 151 റൺസ് എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് രഹാനെക്കൊപ്പം ചേർന്നായിരുന്നു പുജാരയുടെ മുന്നേറ്റം. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസാണ് അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ പുജാര 204 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറിയോടെയാണ് 71 റൺസടിച്ചത്. ലിയോണിനെ സൂക്ഷ്മതയോടെ നേരിട്ട താരം സ്റ്റാർക്കിനെയും ഹേസൽവുഡിനെയും ശിക്ഷിച്ചു. 147 പന്തിലായിരുന്നു രഹാനെയുടെ 70 റൺസ്. േടാട്ടൽ സ്കോർ 234ലെത്തിയപ്പോൾ നതാൻ ലിയോൺ അപകടം വിതച്ചു. പുജാരയെ ഫിഞ്ചിനെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ രോഹിത് (1) വന്നപോലെ മടങ്ങി. അടിച്ചുകളിക്കാനെത്തിയ ഋഷഭ് പന്ത് ലിയോണിനെ പ്രഹരിച്ചുകൊണ്ടാണ് തുടങ്ങിയത്. നാലു ബൗണ്ടറിയും ഒരു സിക്സറും ഒറ്റ ഒാവറിൽ പറത്തി. എന്നാൽ, അടുത്ത ഒാവറിൽ ലിയോണിനുതന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി (16 പന്തിൽ 28). പിന്നെ എളുപ്പത്തിലാണ് ഇന്ത്യൻ കീഴടങ്ങൽ.
മറുപടി ബാറ്റിങ് ആരംഭിച്ച ഒാസീസിന് ആശങ്കയായി ആരോൺ ഫിഞ്ചിനെ ആദ്യ ഒാവറിൽതന്നെ ഇശാന്ത് പുറത്താക്കിയെങ്കിലും ഡി.ആർ.എസിലൂടെ തീരുമാനം തിരുത്തി ക്രീസിലെത്തി. എങ്കിലും ചായക്കു പിരിയുംമുേമ്പ ഫിഞ്ച് (11) അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഖ്വാജയും ഹാരിസും ഫീൽഡിങ് മികവിനു മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യക്കു മുൻതൂക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.