ചാമ്പ്യൻസ് ട്രോഫി: ഇന്ന് ആസ്ട്രേലിയ x ന്യൂസിലൻഡ്
text_fieldsബർമിങ്ഹാം: രണ്ടു തവണ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാരായ ആസ്ട്രേലിയ കരുത്തരായ ന്യൂസിലൻഡിനെതിരെ ഇന്നിറങ്ങുേമ്പാൾ ലണ്ടനിലെ ഒാവൽ സ്റ്റേഡിയത്തിൽ ആരാധകർ കാത്തിരിക്കുന്നത് സൂപ്പർ പോരാട്ടത്തിന്. ചാമ്പ്യൻസ് ട്രോഫി രണ്ടാം മത്സരത്തിൽ ഗ്രൂപ് ‘എ’യിലെ രാജാക്കന്മാരാണ് പരസ്പരം കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്. സ്റ്റീവ് സ്മിത്തിെൻറ നായകത്വത്തിൽ ഒാസീസും കെയ്ൻ വില്യംസൺ പടനയിക്കുന്ന കിവികളും കൊമ്പുകോർക്കുേമ്പാൾ പൊടിപാറും.
അഞ്ചു തവണ ലോകകപ്പിലും രണ്ടു തവണ ചാമ്പ്യൻസ് ട്രോഫിയിലും കിരീടം ചൂടിയ ഒാസീസ്, ന്യൂസിലൻഡിന് എന്നും ബാലികേറാമലയാണ്. ഇൗ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് േതാൽപിക്കാനായത് ന്യൂസിലൻഡിന് പ്രതീക്ഷയേകുന്ന കാര്യമാണ്. എന്നാൽ, രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യയോട് തകർന്നടിഞ്ഞ കിവികൾ 45 റൺസിന് തോറ്റിരുന്നു. ലൂക്ക് റോഞ്ചിക്കും ജെയിംസ് നീഷാമിനും മാത്രം തിളങ്ങാൻ കഴിഞ്ഞ മത്സരത്തിൽ 189 റൺസിനായിരുന്നു കിവിപ്പട കൂടാരം കയറിയിരുന്നത്. എന്നാലും മാർട്ടിൻ ഗുപ്റ്റിൽ, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, കോറി ആൻഡേഴ്സൺ എന്നിവർ വിദേശ മണ്ണിൽ പരിചയസമ്പന്നരായ താരങ്ങളാണ്. ടിം സൗത്തി, ട്രൻറ് ബോൾട്ട് എന്നിവർ നേതൃത്വം നൽകുന്ന ബൗളിങ് നിരയിലും ന്യൂസിലൻഡ് ആരാധകർ പ്രതീക്ഷയിലാണ്.
മറുവശത്ത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനു പുറമെ െഎ.പി.എല്ലിൽ ടോപ് സ്കോററായിരുന്ന ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, ക്രിസ് ലിൻ തുടങ്ങി വമ്പൻ താരനിരയുമായാണ് ആസ്ട്രേലിയ ഇംഗ്ലണ്ടിലെത്തിയതുതന്നെ. ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക്കിെൻറ നേതൃത്വത്തിലുള്ള പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ജെയിംസ് പാറ്റിൻസൺ തുടങ്ങിയവരും മികച്ച ഫോമിലാണ്.
2015 േലാകകപ്പിലാണ് ഇരുവരും പ്രമുഖ ടൂർണമെൻറിൽ അവസാനമായി ഏറ്റുമുട്ടിയത്. ഗ്രൂപ്റൗണ്ടിൽ ന്യൂസിലൻഡ് ഒരു വിക്കറ്റിന് ആസ്ട്രേലിയയെ തോൽപിച്ചെങ്കിലും ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ഏഴുവിക്കറ്റിന് കിവികളെ തോൽപിച്ച് കങ്കാരുപ്പട ചാമ്പ്യന്മാരായിരുന്നു.
ടീം: ആസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, പാറ്റ് കമ്മിൻസ്, ജോൺ ഹേസ്റ്റിങ്, േജാഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മോയിസസ് ഹെൻറിക്വസ്, ക്രിസ് ലിൻ, ഗ്ലൻ മാക്സ്വെൽ, ജെയിംസ് പാറ്റിൻസൺ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിൻസ്, മാത്യു വെയ്ഡ്, ആഡം സാംപ.
ന്യൂസിലൻഡ്: കെയിൻ വില്യംസൺ (ക്യാപ്റ്റൻ), കോറി ആൻഡേഴ്സൺ, ട്രൻറ് ബോൾട്ട്, നീൽ ബ്രൂം, കോളിൻ ഡി ഗ്രാൻഡ്ഹോം, മാർട്ടിൻ ഗുപ്റ്റിൽ, ടോം ലാദം, മിച്ചൽ മെക്ക്ലനാഗൻ, ആഡം മിൽനെ, ജെയിംസ് നീഷാം, ജീതൻ പേട്ടൽ, ലുക്ക് റോഞ്ചി, മിച്ചൽ സ്റ്റൻറ്നർ, ടിം സൗത്തി, റോസ് ടെയ്ലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.