Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ടെസ്റ്റ് :...

മൂന്നാം ടെസ്റ്റ് : ആസ്ട്രേലിയക്ക് ഏഴുവിക്കറ്റ് വിജയം

text_fields
bookmark_border
മൂന്നാം ടെസ്റ്റ് : ആസ്ട്രേലിയക്ക് ഏഴുവിക്കറ്റ് വിജയം
cancel

അഡ് ലെയ്ഡ്: ആദ്യ രണ്ടു ടെസ്റ്റുകളില്‍ പരാജയപ്പെട്ട് പിന്നില്‍ നിന്ന ആസ്ട്രേലിയ മൂന്നാം ടെസ്്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ചത് തകര്‍പ്പന്‍ വിജയം. മികച്ച ഇന്നിങ്സ് ലീഡിനു പിന്നാലെ ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ലക്ഷ്യം മറികടന്നാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ആദ്യവിജയം സ്വന്തമാക്കിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പര(2-1) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്കോര്‍: ദക്ഷിണാഫ്രിക്ക 259 ഡിക്ളയേഡ് & 250 ആസ്ട്രേലിയ: 383&127.

124 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ 250 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക 126 റണ്‍സാണ് മറികടക്കാനുള്ള ലക്ഷ്യമായി ആതിഥേയര്‍ക്കുമുന്നില്‍ വെച്ചത്. മധ്യനിര കൂപ്പുകുത്തിയ കളിയില്‍ ഓപണര്‍ സ്റ്റീഫന്‍ കുക്കിന്‍െറയും (104) ഹാഷിം അംലയുടെയും (45) മികവിലാണ് ദക്ഷിണാഫ്രിക്ക 250 കുറിച്ചത്.

ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി കുറിച്ച നായകന്‍ ഫാഫ് ഡുപ്ളെസിസ് (12) നിരാശപ്പെടുത്തിയപ്പോള്‍ ഒന്നും ചെയ്യാനില്ലാതെ വാലറ്റവും പിന്‍വാങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 250ല്‍ അവസാനിച്ചത്. ഡേവിഡ് വാര്‍ണറെ (47) കൂട്ടുപിടിച്ചു ഓപണിങ് വിക്കറ്റില്‍ 64 റണ്‍സും മൂന്നാം വിക്കറ്റില്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ (40) ഒപ്പം നിര്‍ത്തി 60 റണ്‍സും നേടി അപരാജിതമായി ബാറ്റുവീശിയ മാറ്റ് റെന്‍ഷയാണ് (34 നോട്ടൗട്ട്) ഓസീസ് വിജയം വേഗത്തിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australia vs South Africa
News Summary - australia vs south africa
Next Story