വിൻഡീസ് ആക്രമണം; ഓസീസിൻെറ തുടക്കം തകർച്ചയോടെ
text_fieldsനോട്ടിങ്ഹാം: വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ആസ്ട്രേലിയക് ക് തകർച്ചയോടെ തുടക്കം. 24 ഒാവർ പിന്നിട്ടപ്പോൾ 114 റൺസിന് അഞ്ച് മുൻ നിര വിക്കറ്റുകൾ നഷ്ടമായ ഓസീസ് കിതക്കുകയ ാണ്. വിൻഡീസിൻെറ പേസ് ബൗളർമാർ കഴിഞ്ഞ മത്സരം പോലെ തനി നിറം കാട്ടിയപ്പോൾ ഓപണർമാരടക്കം ഒന്നും ചെയ്യാനാകാതെ മട ങ്ങുകയായിരുന്നു.
ഷെൽഡൺ കോട്രൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഓശെയ്ൻ തോമസ്, ആന്ദ്രെ റസൽ, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറിൽ തന്നെ നായകൻ ആരോൺ ഫിഞ്ചിനെ (3)നഷ്ടമായി. കോട്രലിൻെറ പന്തിൽ ഹെത്മയറാണ് ഫിഞ്ചിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. നാലാം ഓവറിൽ ഡേവിഡ് വാർണറും (6) മടങ്ങി. സ്കോർ ബോർഡിൽ 26 റൺസ് മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്.
പിന്നാലെ ഉസ്മാൻ ഖ്വാജ(13), ഗ്ലെൻ മാക്സ്വെൽ(0), മാർകസ് സ്റ്റേയ്നിസ്(19) എന്നിവരും പൊരുതാതെ കീഴടങ്ങി. നിലവിൽ മുൻ നായകൻ സ്റ്റീവ് സ്മിത്തും വിക്കറ്റ് കീപ്പർ അലെക്സ് കാരെയുമാണ് ഓസീസിന് വേണ്ടി പൊരുതുന്നത്.
ആദ്യ മൽസരം ജയിച്ചാണ് ഇരു ടീമുകളും രണ്ടാമങ്കത്തിന് എത്തുന്നത്. ക്രിസ് ഗെയിൽ നയിക്കുന്ന ബാറ്റിങ് നിരയാണ് വെസ്റ്റ് ഇൻഡീസിൻെറ കരുത്ത്. മറുവശത്ത് ആസ്ട്രേലിയുടെ ബൗളർമാരും ബാറ്റ്സ്മാൻമാർ മികച്ച പ്രകടനമായിരുന്നു മുൻ മത്സരത്തിൽ നടത്തിയത്.
ഒരു മാറ്റത്തോടെയാണ് വിൻഡീസ് രണ്ടാം മൽസരത്തിനിറങ്ങിയത്. ഡാരൻ ബ്രാവോക്ക് പകരം ഇവിൻ ലൂയിസ് കളത്തിലിറങ്ങി. ആസ്ട്രേലിയൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല. ബാറ്റിങ്ങിന് അനുകൂലിക്കുന്ന വിക്കറ്റാണ് ട്രെൻറ്ബ്രിഡ്ജിലേത്. ഇത് ഇരു ടീമുകൾക്കും അനുകൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.