ഇന്ത്യൻ പര്യടനം മുടങ്ങിയാൽ വൻ നഷ്ടം; യാത്രാ ഇളവുമായി ആസ്ട്രേലിയൻ സർക്കാർ
text_fieldsസിഡ്നി: ഇൗ വർഷാവസാനം നടത്താൻ തീരുമാനിച്ചിരുന്ന ഒാസീസ് പര്യടനത്തിനായി ഇന്ത്യൻ ടീമംഗങ്ങൾക്ക് രാജ്യത്തേക് ക് പ്രവേശനം അനുവദിക്കാൻ ആസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കോവിഡ് മഹാമാരിയെ തുടർന്ന് രാ ജ്യത്തിെൻറ എല്ലാ അതിർത്തികളും അടക്കുകയും വിമാനമാർഗമുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു. ലോക്ഡൗണിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടെ നാല് ടെസ്റ്റുകൾ അടങ്ങിയ പര്യടനത്തിലൂടെ ലഭിക്കുന്ന 300 മില്യൺ ആസ്ട്രേലിയൻ ഡോളറിലൂടെ ആ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാവുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
നിലവിൽ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട ക്രിക്കറ്റ് ആസ്ട്രേലിയ ഇന്ത്യയുടെ ഡിസംബറിൽ നടന്നേക്കാവുന്ന പര്യടനത്തിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. സെപ്തംബർ വരെയാണ് അവിടേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എങ്കിലും രാജ്യത്തേക്ക് യാത്രാനുമതി ലഭിക്കൽ നീളുമെന്നാണ് സൂചന. അത്തരം വിലക്കുകളിൽ നിന്ന് ഇന്ത്യൻ ടീമിന് ഇളവ് നൽകാൻ ആസ്ട്രേലിയൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഇ.എസ്.പി.എൻ ക്രിക്കിൻഫോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ക്രിക്കറ്റ് ആസ്ട്രേലിയക്ക് ഇതുമായി ബന്ധപ്പെട്ട് സർക്കാറിെൻറ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും അവർ റിപ്പോർട്ട് ചെയ്തു.
ബ്രോഡ്കാസ്റ്റ് റൈറ്റുകൾ അടക്കം 500 മില്യൺ ആസ്ട്രേലിയൻ ഡോളറാണ് ക്രിക്കറ്റ് ആസ്ട്രേലിയ ഇൗ വർഷം വരുമാനം പ്രതീക്ഷിച്ചത്. കോവിഡിനെ തുടർന്ന് കാണികൾക്ക് നേരിട്ട് കളികാണുന്നതിന് വിലക്കേർപ്പെടുത്തിയാൽ ടി.വിയിൽ മാത്രമായി മത്സരം പ്രദർശിപ്പിക്കേണ്ടിവന്നേക്കാം. അതിലൂടെ 50 മില്യൺ ഡോളർ കുറവ് വരും. ഇന്ത്യയുടെ ടൂർ കൂടി മുടങ്ങിയാൽ വലിയ നഷ്ടമായിരിക്കും അവർക്ക് നേരിടേണ്ടിവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.