ഓസീസ് നാവുകൊണ്ടും കളിക്കും
text_fieldsമുംബൈ: ബാറ്റുകൊണ്ട് മാത്രമല്ല, നാവുകൊണ്ടുകൂടിയാണ് ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് പോരാട്ടം. സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും മൈക്കല്‍ ക്ളാര്‍ക്കും നായകരായ കാലത്ത് ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് കളിക്കളത്തിലെ ‘സ്ളഡ്ജിങ്ങാ’യിരുന്നു. ഹര്‍ഭജന്‍ സിങ്-ആന്‍ഡ്രൂ സൈമണ്ട്സ്, ശ്രീശാന്ത്-മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിങ്-ഹര്‍ഭജന്‍... ഇങ്ങനെ പോകുന്നു പൂര്‍വകാലങ്ങളില്‍ അതിരുകള്‍ വിട്ട ചീത്തവിളികള്‍. എന്നാല്‍, ഓസീസ് ടീം വീണ്ടുമൊരിക്കല്‍ ഇന്ത്യയിലത്തെുമ്പോള്‍ ഇത്തരം വിവാദങ്ങളുണ്ടാകില്ളെന്നായിരുന്നു കണക്കുകൂട്ടല്‍.
സ്റ്റീവന്‍ സ്മിത്തിനും സംഘത്തിനും ഉപദേശവുമായി മുന്‍ നായകന്‍ മൈക് ഹസിയുമത്തെി. ‘‘ഇന്ത്യന്‍ ടീമംഗങ്ങളെ, പ്രത്യേകിച്ച് നായകന്‍ വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് സ്റ്റീവ് സ്മിത്തിനും കൂട്ടര്‍ക്കും നല്ലത്. ചൂടായാല്‍ കോഹ്ലിയെ തടയാനാകില്ല’’ -ഹസിയുടെ വാക്കുകള്‍ വെറുതെയെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ചൊവ്വാഴ്ച ഇന്ത്യന്‍മണ്ണില്‍ വിമാനമിറങ്ങിയ ഉടന്‍തന്നെ സ്റ്റീവന്‍ സ്മിത്ത് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ജയിക്കാന്‍ ആവശ്യമായ എന്തും ചെയ്തോളൂവെന്നാണ് സ്മിത്ത് മുംബൈയില്‍ വിമാനമിറങ്ങിയ ഉടന്‍ പറഞ്ഞിരിക്കുന്നത്. ‘‘ഓരോ കളിക്കാരനും അവര്‍ ശീലിച്ചുപോന്ന രീതിയില്‍ കളിതുടരാം. ഇനി എതിരാളികളുമായി വാക്യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് കളിയില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കുമെങ്കില്‍ അതും ആകാം. ടീമംഗങ്ങള്‍ക്ക് അതുമായി മുന്നോട്ടുപോകാം’’ -സ്മിത്ത് കാര്യം വ്യക്തമാക്കിയതോടെ, വരാനിരിക്കുന്നത് കളത്തില്‍ മാത്രമൊതുങ്ങാത്ത പോരാട്ടമാണെന്നുറപ്പായി.
ആസ്ട്രേലിയന്‍ കളിക്കാര്‍ തീവ്രതകാണിക്കേണ്ടത് കളിയിലാണ്. കളിക്കിടെ നല്ല സ്കില്ലുകള്‍ പുറത്തെടുത്ത് എതിര്‍ടീമിനെ തളര്‍ത്താനാകണം. അതിനാണ് ടീം അംഗങ്ങള്‍ ശ്രദ്ധപതിപ്പിക്കേണ്ടതെന്നും സ്മിത്ത് പറഞ്ഞു. 2008ലെ ഹര്‍ഭജന്‍-ആന്‍ഡ്രൂ സൈമണ്ട്സ് ‘മങ്കിഗേറ്റ്’ വിവാദവും അതിനുശേഷം ശ്രീശാന്ത്-സൈമണ്ട്സ് വാക്കേറ്റവും ഇരുടീമുകളും തമ്മിലുള്ള വാക്യുദ്ധത്തിന്‍െറ ഓര്‍മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.