പിങ്ക് പന്തിൽ ആദ്യ ട്രിപ്പിൾ സെഞ്ച്വറിയടിച്ച് അസ്ഹർ അലി
text_fieldsദുബൈ: പിങ്ക് പന്ത് ഉപയോഗിച്ചുള്ള ആദ്യ ടെസ്റ്റ് പരീക്ഷണത്തിൽ വെസ്റ്റിൻഡീസിനെതിരെ പാക് താരം അസ്ഹർ അലിക്ക് ട്രിപ്പിൾ സെഞ്ച്വറി. പിങ്ക് പന്തിെൻറ പരീക്ഷണ ഘട്ടത്തിലാണ് അസ്ഹർ ട്രിപ്പിൾ സെഞ്ച്വറി നേടുന്നതെന്നും ശ്രദ്ധേയമാണ്. ട്രിപ്പിൾ സെഞ്ച്വറി നേടുന്ന നാലാമത്തെ പാക് താരമാണ് അസ്ഹർ അലി. 1958ൽ ഹനീഫ് മുഹമ്മദ് , 2002ൽ ഇൻസമാമുൽ ഹഖ്, 2009ൽ യൂനുസ് ഖാൻ എന്നിവരായിരുന്നു ഇതിന് മുമ്പ് ട്രിപ്പിൾ സെഞ്ച്വറി നേടിയ പാക് താരങ്ങൾ.
469 പന്തിൽ 23 ഫോറും രണ്ട് സിക്സും ഉൾപ്പടെ 302 റൺസാണ് അലി അടിച്ച് കൂട്ടിയത്. 190 റൺസ് എടുക്കുന്നതിനിടെ അലിയെ പുറത്താക്കാനുള്ള അവസരം വെസ്റ്റിൻഡീസ് താരം ബ്ലാക്ക്വുഡ് നഷ്ടപ്പെടുത്തി. പാക്– വിൻഡീസ് പരമ്പരക്ക് മുമ്പ് കഴിഞ്ഞ വർഷം ആസ്ത്രേലിയ ന്യൂസിലാൻറ് ഡേ – നൈറ്റ് ടെസ്റ്റ് പരമ്പര അഡ്ലൈഡിൽ നടന്നിരുന്നു. 579/3 എന്ന നിലയിൽ പാകിസ്താൻ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഏകദേശം 11 മണിക്കൂറോളം ഗ്രീസിൽ നിലയുറപ്പിച്ചാണ് അസ്ഹർ അലി ട്രിപ്പിൾ സെഞ്ച്വറി നേടുന്നത്. താരത്തിെൻറ മികച്ച പ്രകടനത്തെ പാക് ക്രിക്കറ്റ് ബോർഡ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.