ബാബർ അസം പാക് ക്യാപ്റ്റൻ
text_fieldsകറാച്ചി: പാകിസ്താൻ ഏകദിന ടീം നായകനായി സ്റ്റാർ ബാറ്റ്സ്മാൻ ബാബർ അസമിനെ നിയമിച്ചു. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ അസ്ഹർ അലി തുടരും. ദീർഘകാലമായി ടീമിനെ നയിച്ച സർഫറാസ് അഹമ്മദിന് പകരക്കാരനായാണ് വെടിക്കെട്ട് ബാറ്റ്സ്മാൻ ബാബറിനെ ഏകദിന നായകനായി തെരഞ്ഞെടുത്തത്. നിലിവൽ ട്വൻറി20 ക്യാപ്റ്റനാണ് ബാബർ.
ഏഷ്യാകപ്പ്, ട്വൻറി20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെൻറുകൾക്ക് പുറമെ, ആറ് ഏകദിനവും 20 ട്വൻറി20 മത്സരങ്ങളും അടങ്ങിയതാണ് ബാബർ അസമിെൻറ സീസിണിലെ വെല്ലുവിളി.
കഴിഞ്ഞ ലോകകപ്പിന് പിന്നാലെ സർഫറാസിെൻറ മാറ്റത്തിനായി ആവശ്യം ശക്തമായിരുന്നു. ലോകകപ്പ് സെമിയിൽ ഇടം നേടാതെ പാകിസ്താൻ പുറത്തായിരുന്നു. പിന്നീട് ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനം മാത്രാണ് ടീം കളിച്ചത്.
ശ്രീലങ്കക്കും, ആസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളിൽ ടീമിനെ നയിച്ച അസ്ഹർ അലിയെ 2020-21സീസണിലെ ക്യാപ്റ്റനായി നിലനിർത്താനാണ് തീരുമാനം. പുതിയ ക്യാപ്റ്റൻമാരെ കോച്ചും ചീഫ് സെലക്ടറുമായ മിസ്ബാഹുൽ ഹഖ് സ്വാഗതം ചെയ്തു. ശരിയായ സമയത്തെ അനിവാര്യ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികാരണം.
സെൻട്രൽ കരാർ: സർഫറാസിനെ തരംതാഴ്ത്തി; ആമിർ പുറത്ത്
പാക് ക്രിക്കറ്റിെൻറ പുതു സീസണിലെ കേന്ദ്ര കരാറിൽ നിന്നും ഹസൻ അലി, മുഹമ്മദ് ആമിർ, വഹാബ് റിയാസ് എന്നിവർ പുറത്ത്. സർഫറാസ് അഹമ്മദ്, യാസിർ ഷാ എന്നീ സീനിയർ താരങ്ങളെ കാറ്റഗറി ‘ബി’യിലേക്ക് തരംതാഴ്ത്തി. ബാബർ അസം, അസ്ഹർ അലി, ഷഹീൻഷാ അഫ്രീദി എന്നിവർ മാത്രമാണ് ‘എ’ കാറ്റഗറിയിലുള്ളത്. സർഫറാസ് ഉൾപ്പെടെ ഒമ്പത് പേർ ‘ബി’യിലാണ്. ഇമാദ് വാസിം, ഇമാമുൽ ഹഖ് എന്നിവരുൾപ്പെടെ ആറ് പേർ ‘സി’ കാറ്റഗറിയിലും.
നായകൻമാർക്കൊപ്പം പുതുമുഖ പേസ് ബൗളർ ഷഹീൻഷായെ മാത്രമേ ‘എ’ കാറ്റഗറിയിൽ പരിഗണിക്കപ്പെട്ടുള്ളൂ. ആമിറും വഹാബും ഏകദിനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് സെൻട്രൽ കോൺട്രാക്ടിൽ നിന്നും ഒഴിവാക്കിയത്. 18 പേരുടെ കരാർ പട്ടികയാണ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.