മോശം പ്രകടനം; ബുംറയുടെ ഒന്നാം റാങ്ക് പോയി
text_fieldsദുൈബ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നിരാശജനകമായ പ്രകടനം ഇന്ത്യയുെ ട പേസ് വജ്രായുധം ജസ്പ്രീത് ബുംറയുടെ േലാക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമാക്കി. ബുധനാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങ് പ്രകാരം ബുംറ (719 പോയൻറ്) രണ്ടാം സ്ഥാനത്തേക്കിറങ്ങിയപ്പോൾ പരമ്പരയിൽ പരിക്കുമൂലം കളിക്കാതിരുന്ന കിവീസിെൻറ ട്രെൻറ് ബോൾട്ട് (727) ഒന്നാമനായി.
ഏകദിന, ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ വിരാട് കോഹ്ലിതന്നെയാണ് ഒന്നാമൻ. ഏകദിനത്തിൽ രോഹിത് ശർമയും ട്വൻറി20യിൽ ലോകേഷ് രാഹുലും രണ്ടാമന്മാരാണ്. പരമ്പരയിൽ രണ്ടു മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്വേന്ദ്ര ചഹൽ 13ാം സ്ഥാനത്തേക്കു കയറി മുന്നേറ്റമുണ്ടാക്കി. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജദേജ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.