ഒാസീസിനെ ചുരുണ്ടാൻ പ്രേരിപ്പിച്ചത് ദക്ഷിണാഫ്രിക്കയുടെ സൂപ്പർ ബാറ്റിങ്
text_fieldsവിവാദം വന്ന വഴി
മൂന്നാം ടെസ്റ്റിെൻറ മൂന്നാം ദിനം. ഒാസീസിനെതിരെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലേക്ക്. ഒന്നാം ഇന്നിങ്സിൽ 56 റൺസ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ എയ്ഡൻ മർക്രവും എബി ഡിവില്ലിയേഴ്സും ക്രീസിൽ നിലയുറപ്പിച്ചപ്പോഴാണ് കളിയിൽ എങ്ങനെയും ഒരു വഴിത്തിരിവിനായി ഒാസീസ് തെറ്റായവഴി സ്വീകരിക്കുന്നത്.
ദക്ഷിണാഫ്രിക്ക രണ്ടിന് 150. ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും സീനിയർ താരങ്ങളും പന്തിൽ കൃത്രിമം നടത്താൻ ആലോചിക്കുന്നു. ചുരണ്ടാനുള്ള നിയോഗം ഒാപണിങ് ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റിന്. പോക്കറ്റിൽ ഒളിപ്പിച്ച മഞ്ഞനിറത്തിലെ സാൻഡ്പേപ്പർകൊണ്ട് ബാൻക്രോഫ്റ്റിെൻറ ചുരണ്ടൽ.
അമ്പയർമാരുടെ കണ്ണുവെട്ടിച്ച ചതിപ്രയോഗം കാമറ കണ്ടുപിടിച്ചു. തൊട്ടുപിന്നാലെ സംഭവം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞു. ഒാസീസ് ഫീൽഡർമാരുടെയും ഡ്രസിങ് റൂമിൽ കോച്ച്ലെഹ്മാെൻറയും മുഖത്ത് അമ്പരപ്പ്. ഉള്ളംകൈയിൽ പന്ത് ഉരസുന്നതും പോക്കറ്റിൽനിന്നെടുത്ത ‘മഞ്ഞ സ്റ്റിക്ക്’ പാൻറിെൻറ മുൻഭാഗത്ത് ഒളിപ്പിക്കുന്നതും സ്ക്രീനിൽ ആവർത്തിച്ചു.
43ാം ഒാവറിനുശേഷം ഫീൽഡ് അമ്പയർമാരായ നിജൽ ലോങ്ങും റിച്ചാർഡ് ഇല്ലിൻവർത്തും ബാൻക്രോഫ്റ്റിനെ വിളിക്കുന്നു. ഒപ്പം സ്റ്റീവ് സ്മിത്തും. പോക്കറ്റിലുള്ള വസ്തുവിനെക്കുറിച്ച് ചോദിച്ചപ്പോൾ സൺഗ്ലാസ് തുണി എടുത്തു കാണിച്ച് ബാൻക്രോഫ്റ്റിെൻറ പ്രതികരണം. എല്ലാം കണ്ടും കേട്ടും സ്മിത്ത് അരികിൽ. പന്തിന് കാര്യമായ കേടുപാടില്ലാത്തതിനാൽ മാറ്റമില്ലാതെ കളി തുടരുന്നു.
If cheating is an art then Australian Cricket Team is the modern Picasso of it!#Cricket #AUSvsSA #BallTampering #cricketlover #cricketaustralia pic.twitter.com/LrhdyH3r0Q
— Crucial Chronicles (@CChroniclesHub) March 24, 2018
ക്രിക്കറ്റിനെ പിന്തുടരുന്ന വിവാദം
ക്രിക്കറ്റിൽ ആദ്യ കാലം മുതലേ പന്ത് ചുരണ്ടൽ പതിവാണെങ്കിലും വിവാദവും നടപടിയും ക്ഷണിച്ചുവരുത്തുന്നത് ടെലിവിഷൻ സംപ്രേഷണം സജീവമായതോടെയാണ്. പന്ത്ചുരണ്ടുന്നവരുടെ ദൃശ്യം ടീമുകൾക്ക് നാണക്കേടായതോടെ ഇത്തരം കേസുകൾ കുറഞ്ഞു. ഇതിനിടെയാണ് ആസ്ട്രേലിയൻ ടീം കുടുങ്ങുന്നത്.
1994 മൈക് ആതർട്ടൻ
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ആതർട്ടൻ പോക്കറ്റിൽനിന്നെടുത്ത ചളിയുപയോഗിച്ച് പന്ത് ചുരണ്ടിയത്.
2001 സചിൻ ടെണ്ടുൽകർ
ദക്ഷിണാഫ്രിക്കക്കെതിരായ പോർട്എലിസബത്ത് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സചിൻ ടെണ്ടുൽകർ പന്തിൽ കൃത്രിമം നടത്തിയതായി മാച്ച്റഫറി മൈക് ഡെന്നസിെൻറ കണ്ടെത്തൽ. സചിന് ഒരു കളിയിൽ വിലക്കും പ്രഖ്യാപിച്ചു. എന്നാൽ, സചിൻ തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതോടെ മാച്ച്റഫറിക്കെതിരെ നടപടിയായി. സചിെൻറ വിലക്ക് റദ്ദാക്കുകയും ചെയ്തു.
2010 ശാഹിദ് അഫ്രീദി
ആസ്ട്രേലിയക്കെതിരായ ഏകദിനത്തിനിടെ പന്തിൽ കടിച്ചാണ് അഫ്രീദി കുടുങ്ങിയത്. കാമറയിൽ പതിഞ്ഞതോടെ രണ്ട് കളിയിൽ വിലക്കും പിഴയും.
2013 ഡുെപ്ലസിസ്
പാകിസ്താനെതിരായ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുെപ്ലസിസ് നഖംകൊണ്ട് ചുരണ്ടി വിവാദത്തിൽ കുടുങ്ങി. 50 ശതമാനം പിഴയടച്ച് വിലക്കിൽനിന്നും രക്ഷപ്പെട്ടു. ഇതേ മത്സരത്തിൽ വെർനോൺ ഫിലാൻഡറും സമാന വിവാദത്തിൽ കുടുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.