സ്റ്റീവ് സ്മിത്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒരു മൽസരത്തിൽ സസ്പെൻഷനും
text_fieldsപന്ത് ചുരുണ്ടൽ വിവാദത്തിൽ കുടുങ്ങിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെതിരെ നടപടിയുമായി ഐ.സി.സി. മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒരു മൽസരത്തിൽ സസ്പെൻഷനുമാണ് ഐ.സി.സി സ്മിത്തിന് വിധിച്ചത്. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2.1 പ്രകാരമാണ് സ്മിത്തിനെതിരായ നടപടിയെന്ന് ഐ.സി.സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാർഡ്സൺ വ്യക്തമാക്കി. കൂടാതെ ആസ്ട്രേലിയൻ ഓപണർ കാമറൂൺ ബാൻക്രോഫിന് മാച്ച് ഫീയുടെ 75 ശതമാനവും പിഴ ചുമത്തി. ഐ.സി.സിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 2 ലംഘിച്ചതിനാണ് നടപടി. സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും രാജിവെച്ചതിന് പിറകേയൊണ് ഐ.സി.സിയുടെ നടപടി.
ആസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. ഇരുവരുടെയും രാജി ക്രിക്കറ്റ് ആസ്ട്രേലിയ സ്ഥിരീകരിച്ചിട്ടുണ്ട്. കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഇനിയുള്ള ദിവസങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം പെയിൻ ഒാസീസ് സംഘത്തെ നയിക്കും. ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഓ ജെയിംസ് സതർലൻഡാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെ ഓസ്ട്രേലിയൻ സർക്കാർ പ്രശ്നത്തിൽ ഇടപെടുകയും പന്തിൽ കൃത്രിമം കാണിക്കുന്നതിന് കൂട്ട്നിന്ന സ്മിത്തിനെ നായക സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിെൻറ മൂന്നാം ദിനത്തിലാണ് ഒാസീസ് ഫീൽഡർ കാമറൂൺ ബാൻക്രോഫ്റ്റ് പാൻറ്സിെൻറ പോക്കറ്റിൽ ഒളിപ്പിച്ച സാന്‍ഡ് പേപ്പറുപയോഗിച്ച് പന്ത് ചുരണ്ടുന്നത് വിഡിയോയിൽ കുരുങ്ങിയത്.ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രവും എ.ബി. ഡിവില്ലിയേഴ്സും ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാൻക്രോഫ്റ്റിെൻറ പന്ത് ചുരണ്ടൽ.
Oh no ! Bancroft. Very embarrassing. From the looks of it, this is not on. Haven't seen a series marred by controversies like this one in a long long time. The Cricket has been great, but this .. #SAvAUS pic.twitter.com/2uNhxtBXTv
— Mohammad Kaif (@MohammadKaif) March 24, 2018
നടപടി ശ്രദ്ധയിൽ പെട്ട ഫീൽഡ് അമ്പയർമാർ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടർന്നു. മത്സര ശേഷം മാച്ച് റഫറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഒാസീസ് ഇതിഹാസം ഷെയ്ൻ വോൺ ഉൾപ്പെടെ മുൻ താരങ്ങൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ കുറ്റസമ്മതം നടത്തി മുന്നോട്ട് വന്ന ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത്, പന്ത് ചുരണ്ടിയത് തങ്ങളുടെ ടീം പ്ലാനിംഗിന്റെ ഭാഗമായിരുന്നെന്ന് പറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.