Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമാപ്പ്​, ഇതെ​െൻറ പിഴ​;...

മാപ്പ്​, ഇതെ​െൻറ പിഴ​; വാർത്താ സമ്മേളനത്തിൽ പൊട്ടി​ക്കരഞ്ഞ്​ സ്​റ്റീവ്​ സ്​മിത്ത്​

text_fields
bookmark_border
Steve Smith
cancel

സിഡ്​നി: പന്ത്​ ചുരണ്ടൽ വിവാദത്തിലൂടെ ക്രിക്കറ്റ്​ ലോകത്തിന്​ നാണക്കേടുണ്ടാക്കിയ ആസ്​ട്രേലിയൻ ടീമി​​െൻറ തലപ്പത്തുള്ളവർ ഒടുവിൽ കണ്ണീരുമായി മാധ്യമങ്ങൾക്ക്​ മുന്നിൽ. നായകസ്ഥാനത്തുനിന്ന്​ പുറത്താക്കപ്പെടുകയും ഒരുവർഷം വിലക്ക്​ ലഭിക്കുകയും ചെയ്​ത സ്​റ്റീവ്​ സ്​മിത്ത്​ ദക്ഷിണാഫ്രിക്കയിൽനിന്ന്​ നാട്ടിൽ തിരിച്ചെത്തി സിഡ്​നി വിമാനത്താവളത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാപ്പുപറഞ്ഞ്​ കരഞ്ഞപ്പോൾ, ദക്ഷിണാഫ്രിക്കയിൽ അവസാന ടെസ്​റ്റിന്​ മുന്നോടിയായി ജൊഹാനസ്​ബർഗിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നിറകണ്ണുകളുമായി​ കോച്ച്​ ഡാരൻ ലെഹ്​മാൻ ത​​െൻറ രാജിവാർത്ത പ്രഖ്യാപിക്കുകയും ചെയ്​തു. നാട്ടിലെത്തിയ കാമറോൺ ബാൻക്രോഫ്​റ്റ്​ പെർത്ത്​ സ്​റ്റേഡിയത്തിൽ വാർത്തസമ്മേളനം നടത്തി മാപ്പുപറ​ഞ്ഞപ്പോൾ നാട്ടിലേക്കുള്ള യാത്രക്കിടെ ഡേവിഡ്​ വാർണർ സമൂഹമാധ്യമത്തിലൂടെ മാപ്പപേക്ഷിച്ചു. 

എ​​െൻറ പിഴ; പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു -സ്​മിത്ത്​

ക്യാപ്​റ്റനെന്ന നിലയിൽ സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം പൂർണമായും എനിക്കാണ്​. തീരുമാനമെടുക്കുന്നതിൽ എനിക്ക്​ പിഴവ്​ പറ്റി. അതി​​െൻറ ​പ്രത്യാഘാതങ്ങളെല്ലം ഇപ്പോഴെനിക്കറിയാം. എ​​െൻറ നേതൃത്വത്തി​​െൻറ പരാജയമാണിത്​. എ​​െൻറ തെറ്റിന്​ പ്രായശ്ചിത്തമായി എന്തുചെയ്യാനും ഒരുക്കമാണ്​. ഇൗ പരീക്ഷണം വിജയകരമായി  മറികടക്കാൻ കഴിഞ്ഞാൽ, മറ്റുള്ളവർക്ക്​ പാഠമാവാൻ കഴിഞ്ഞാൽ അതായിരിക്കും മികച്ച മാറ്റം. ജീവിതകാലം മുഴുവൻ ഇൗ പിഴയിൽ ഞാൻ പശ്ചാത്തപിക്കും. ഞാൻ തികച്ചും തകർന്നിരിക്കുകയാണ്​. കാലം കഴിയു​േമ്പാൾ ആദരവ്​ വീണ്ടെടുക്കാനാവുമെന്നാണ്​ പ്രതീക്ഷ. 

ആസ്​ട്രേലിയൻ ടീമി​​െൻറ നായകനായപ്പോൾ ഞാൻ ആദരിക്കപ്പെടുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിയായ ക്രിക്കറ്റ്​ എനിക്ക്​ ജീവിതമായിരുന്നു. ഇനിയും അങ്ങനെയാവുമെന്നാണ്​ എ​​െൻറ പ്രതീക്ഷ. നല്ലയാള​ുകൾ തെറ്റുകൾ വരുത്തും. വമ്പൻ തെറ്റാണ്​ ഞാൻ വരുത്തിയത്​. ആരെയും കുറ്റപ്പെടുത്താനില്ല. ടീമി​​െൻറ ക്യാപ്​റ്റനായ എനിക്കാണ്​ കേപ്​ടൗണിൽ സംഭവിച്ചതി​​െൻറ പൂർണ ഉത്തരവാദിത്തം. തെറ്റായ തീരുമാനമെടുക്കുന്നതിനുമുമ്പായി അതിലൂടെ നിങ്ങൾ വിഷമിപ്പിക്കുന്നവരെ കുറിച്ചോർക്കണം എന്നതാണ്​ ഇത്​ എനിക്ക്​ നൽകുന്ന പാഠം. മാതാപിതാക്ക​െളയും മറ്റു കുടുംബാംഗങ്ങളെയും ഞാൻ ഏറെ വേദനിപ്പിച്ചു. എനിക്കേറെ നിരാശയുണ്ട്​. മാപ്പ്​, ക്രിക്കറ്റിനോടും പൊതുജനങ്ങളോടും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithmalayalam newssports newsball-tampering
News Summary - Ball-tampering Steve Smith-sports news
Next Story