പന്ത് ചുരണ്ടൽ: വാർണറെ ടീം ഹോട്ടലിൽ നിന്ന് പുറത്താക്കണമെന്ന് സഹതാരങ്ങൾ
text_fieldsകേപ്ടൗൺ: പന്ത് ചുരണ്ടൽ വിവാദത്തിനു പിന്നാലെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ‘ആഭ്യന്തര കലാപം’. വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഡേവിഡ് വാർണറും മറ്റു താരങ്ങളും തമ്മിലാണ് പ്രശ്നം. പന്തിൽ കൃത്രിമം കാണിക്കാനുള്ള തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം വാർണറാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം രംഗത്തെത്തിയതായി ‘ഫോക്സ് സ്പോർട്സ് ആസ്ട്രേലിയ’ റിപ്പോർട്ട് ചെയ്തു.
പരുക്കനും ചൂടനുമായ വാർണറെ ടീം ഹോട്ടലിൽനിന്ന് പുറത്താക്കാൻ കളിക്കാർ മാനേജ്െമൻറിനോട് ആവശ്യപ്പെട്ടു. ടീമിൽ ഒറ്റപ്പെട്ട വാർണർ കളിക്കാരും ഒഫീഷ്യലുകളും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയതായും റിപ്പോർട്ടുണ്ട്. അതിനിടെ, പരമ്പരക്കിടെയുള്ള പാർട്ടിയിൽ സഹതാരങ്ങളുടെ മേൽ ഷാെമ്പയ്ൻ ചീറ്റിയതും തുടർന്നുള്ള പ്രശ്നങ്ങളും കളിക്കാർ ക്രിക്കറ്റ് ആസ്ട്രേലിയയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വാർണറുടെ ബുദ്ധി
വാർണറുടെ കുതന്ത്രത്തിൽ സ്മിത്ത് വീണുപോയെന്നാണ് ടീമിലെ ഒരു വിഭാഗത്തിെൻറ വാദം. ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റു താരങ്ങൾക്ക് പന്തിലെ കൃത്രിമം സംബന്ധിച്ച് ധാരണയില്ലായിരുന്നു. ബിഗ് സ്ക്രീനിൽ ദൃശ്യം തെളിഞ്ഞപ്പോൾ മാത്രമാണ് അവർ ഇക്കാര്യമറിഞ്ഞതെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണ സംഘത്തിനു മുമ്പാകെ വെളിപ്പെടുത്തി.
ഒരു വർഷം വിലക്കിന് സാധ്യത
ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതർലൻഡ് ചൊവ്വാഴ്ച കേപ്ടൗണിലെത്തി. ബുധനാഴ്ച ഇദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്. ആരോപിതരായ താരങ്ങൾക്ക് ദക്ഷിണാഫ്രിക്കയിൽവെച്ചുതന്നെ ശിക്ഷ വിധിക്കുമെന്നാണ് സൂചന. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരെ ഒരു വർഷം വരെ വിലക്കിയേക്കും. വെള്ളിയാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റിനുമുമ്പ് ശുദ്ധികലശം പൂർത്തിയാക്കാനാണ് നീക്കം. ഒരു വർഷം വിലക്ക് വന്നാൽ ഇരുവരുടെയും 2019 ലോകകപ്പ് പങ്കാളിത്തവും സംശയത്തിലാവും.
അതിനിടെ, കോച്ച് ഡാരൻ ലെഹ്മാെൻറ രാജി ആവശ്യപ്പെടുമെന്നും വാർത്തകളുണ്ട്.
െഎ.പി.എല്ലിനും പുറത്ത്
ഒാസീസിെൻറ വിലക്ക് ഇന്ന് പ്രഖ്യാപിക്കുന്നതോടെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും െഎ.പി.എല്ലിലും കളിക്കില്ല. സ്മിത്തിനെ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. വാർണറുടെ ടീം ഇന്ന് തീരുമാനമെടുക്കും. എന്നാൽ, താരങ്ങളും ബി.സി.സി.െഎയുമായുള്ള കരാർ നിലനിൽക്കുന്നുണ്ട്. ക്രിക്കറ്റ് ആസ്ട്രേലിയ വിലക്ക് വരുന്നതോടെ എൻ.ഒ.സി റദ്ദാവും. ഇതോടെ ഇരുവരുടെയും െഎ.പി.എൽ സ്വപ്നവും പൊലിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.