അഞ്ച് പേർ ക്ലീൻ ബൗൾഡ്; അത്യപൂർവ റെക്കോർഡുമായി ബംഗ്ലാദേശ്
text_fieldsധാക്ക: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ റെക്കോർഡുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 508 റൺസെടുത്തിരുന്നു. മറുപടി ബാറ്റിനിറങ്ങിയ വെസ്റ്റ്ഇൻഡീൻെറ അഞ്ച് ബാറ്റ്സ്മാൻമാരെയും 12 ഓവറിൽ 29 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശ് പുറത്താക്കി. അഞ്ച് പേരെയും ബൗൾഡാക്കിയാണ് ബംഗ്ലാ ബൗളർമാർ മടക്കിയത്. 128 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിനിടെ ഇത് ആദ്യമാണ് ആദ്യ അഞ്ച് ബാറ്റ്സ്മാൻമാരും സ്റ്റംപ് തെറിച്ച് മടങ്ങുന്നത്.
ക്രെയ്ഗ് ബ്രാത്വയ്റ്റ്, കിരൺ പവൽ, സുനിൽ അംബ്രോസ്, റോസ്റ്റൺ ചേസ്, ഷായ് ഹോപ്പ് എന്നിവരെയാണ് ബംഗ്ലാദേശ് ബൗളർമാർ കുറ്റിതെറിപ്പിച്ച് മടക്കിയത്. ഓഫ് സ്പിന്നർ മെഹിദി ഹസൻ, ഇടംകയ്യൻ സ്പിന്നർ ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 136 റൺസെടുത്ത മഹ്മൂദുല്ലയുടെ മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ആറാം വിക്കറ്റിൽ ഷാക്കിബ്- മഹ്മൂദുല്ല സഖ്യം 111 റണ്ണടിച്ചു കൂട്ടി. ഏഴാം വിക്കറ്റിൽ ലിറ്റൺ ദാസും മഹ്മൂദുല്ലയും 92 റൺസ് നേടി. പിന്നീട് താജുൽ ഇസ്ലാമിനൊപ്പം 56 റൺസും കൂട്ടിച്ചേർത്തിരുന്നു.
ബംഗ്ലാദേശിന് ഇന്നിങ്സ് ജയം; പരമ്പര
ധാക്ക: വിൻഡീസിനെ ഇന്നിങ്സിനും 184 റൺസിനും തകർത്ത് പരമ്പര (2-0) തൂത്തുവാരി ബംഗ്ലാദേശ്. ഒാഫ് സ്പിന്നർ മെഹ്ദി ഹസെൻറ മാസ്മരിക പ്രകടനത്തിനു മുന്നിൽ വിൻഡീസിന് ഇരു ഇന്നിങ്സിലും പിടിച്ചുനിൽക്കാനായില്ല. സ്കോർ: ബംഗ്ലാദേശ്-508/10, വിൻഡീസ് 111/10, 213/10. ഇരു ഇന്നിങ്സുകളിലുമായി 12 വിക്കറ്റ് വീഴ്ത്തിയ മെഹ്ദി കളിയിലെ താരമായപ്പോൾ, ക്യാപ്റ്റൻ ഷാകിബുൽ ഹസൻ മാൻ ഒാഫ് ദ സീരീസായി. മെഹ്ദി ആദ്യ ഇന്നിങ്സിൽ ഏഴും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകളാണ് വീഴ്ത്തിയത്. നാലു വർഷത്തിനിടെ ബംഗ്ലാദേശിെൻറ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
മഹ്മൂദുല്ലയുടെ തകർപ്പൻ (136) സെഞ്ച്വറിയിൽ 508 റൺസെന്ന കൂറ്റൻ സ്കോറിനു മുന്നിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട വിൻഡീസ് തോൽവി മണത്തിരുന്നു. അഞ്ചിന് 75 എന്നനിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന സന്ദർശകർ ആദ്യ ഇന്നിങ്സിൽ, ആദ്യ സെഷനു മുേമ്പ 111ന് കൂടാരംകയറി. ഷെയ് ഹോപ് (10), ഷിംറോൺ ഹെറ്റ്മെയർ(39), ഷെയ്ൻ ഡോവ്റിച് (37) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. 397 റൺസിെൻറ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിൻഡീസിെൻറ കഥയിൽ മാറ്റമൊന്നുമുണ്ടായില്ല. കെയ്ഗ് ബ്രാത്ത്വെയ്റ്റ് (1), കീരൺ പവൽ (6), സുനിൽ ആബ്രിസ് (4), റോസ്റ്റൺ ചേസ് (3) പുറത്തായി. അതിനിടക്ക് ഒമ്പതു സിക്സും ഒരു ഫോറും പറത്തിയ ഷിംറോൺ ഹെറ്റ്മെയറുടെ (93) ഒറ്റയാൾ പോരാട്ടം മാത്രം വേറിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.