വിലക്ക്; ശാകിബുൽ ഹസന് പിന്തുണയുമായി ശൈഖ് ഹസീന
text_fieldsധാക്ക: വാതുവെപ്പ് കേസിൽ രണ്ടുവർഷം വിലക്ക് നേരിടുന്ന ശാകിബുൽ ഹസന് പിന്തുണയുമായി ബംഗ്ലാദ േശ് പ്രധാനമന്ത്രി ശൈഖ് ഹസീന. താരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ബംഗ്ലാദേശ് ക ്രിക്കറ്റ് ബോർഡ് ഷാക്കിബിനൊപ്പം നിൽക്കുമെന്നും ശൈഖ് ഹസീന വ്യക്തമാക്കി.
ഐ.സി.സിയുടെ തീരുമാനത്തിൽ സർക്കാരി ന് കൂടുതൽ ഒന്നും ചെയ്യാനാകില്ല, പക്ഷേ ബി.സി.ബി അദ്ദേഹത്തോടൊപ്പം നിൽക്കും- ശൈഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസ്സനും തൻെറ നിലപാട് മയപ്പെടുത്തി താരത്തിന് പിന്തുണയുമായി രംഗത്തെത്തി. വിലക്ക് അവസാനിച്ചാൽ ഷാക്കിബിനെ ടീമിലെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ പടനയിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഷാക്കിബ് നടപടി നേരിട്ടത്. അതിനിടെ ഇന്ത്യൻ പര്യടനത്തിനായുള്ള ബംഗ്ലാദേശ് ടെസ്റ്റ്, ടി20 ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാരെ നിയോഗിച്ചു. നവംബർ മൂന്ന് മുതൽ ആരംഭിക്കുന്ന ടി20 ടീമിനെ മഹ്മൂദുള്ള നയിക്കും. മോമിനുൽ ഹഖ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിൻെറ നായകനാകും.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിെൻറ പേരിലാണ് ഷാക്കിബിനെതിരെ നടപടി. കഴിഞ്ഞ വർഷം നടന്ന രാജ്യാന്തര മത്സരത്തിനിടെ ഒത്തുകളിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് വാതുവെപ്പ് സംഘം സമീപിച്ച കാര്യം ഐ.സി.സിയുടെ അഴിമതിവിരുദ്ധ വിഭാഗത്തെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. 2018 ജനുവരിയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരക്കിടെയും ഐ.പി.എൽ മത്സരത്തിനിടയിലും വാതുവെപ്പുകാർ തന്നെ സമീപിച്ചിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ശാകിബ് വെളിപ്പെടുത്തിയിരുന്നു. ഒന്നിലേറെ തവണ സമീപിച്ചിട്ടും ഇക്കാര്യം ഐ.സി.സി അഴിമതിവിരുദ്ധ വിഭാഗത്തെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂപ്പർ നായകെൻറ കരിയറിന് ക്ലീൻ ബൗൾഡ് വിധിച്ചത്. ഇന്ത്യൻ പര്യടനത്തിനുള്ള ബംഗ്ലാ ടീം ക്യാപ്റ്റനായിരിക്കെയാണ് നടപടി. ഇതോടെ, അടുത്ത സീസൺ ഐ.പി.എൽ, 2020 ഒക്ടോബറിൽ ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പ് എന്നിവ താരത്തിന് നഷ്ടമാവും.
രണ്ടു വർഷമാണ് വിലക്കെങ്കിലും അഴിമതിവിരുദ്ധ വിഭാഗത്തിെൻറ നിർദേശങ്ങൾ പാലിച്ചാൽ ഒരു വർഷംകൊണ്ട് ശാകിബിന് കളത്തിൽ തിരിച്ചെത്താം. ഐ.സി.സിയുടെ അഴിമതിവിരുദ്ധ പരിശീലനം ഉൾപ്പെടെയുള്ള നടപടികളുമായി സഹകരിക്കുകയും വ്യവസ്ഥകൾ പാലിക്കുകയും ചെയ്താൽ 2020 ഒക്ടോബർ 29ഓടെ വിലക്ക് പൂർത്തിയായി തിരിെച്ചത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.