ബോൾട്ടിന് അഞ്ച് വിക്കറ്റ്; ന്യൂസിലൻഡിന് ഇന്നിങ്സ് ജയം
text_fieldsഹാമിൽട്ടൺ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിങ്സ് വിജയം. ഒന്നാമിന്നിങ്സിൽ 481 റൺസിെൻ റ കൂറ്റൻ ലീഡ് നേടിയ കിവീസിനെതിരെ ക്യാപ്റ്റൻ മഹ്മൂദുല്ലയുടെയും (146) സൗമ്യ സർക്കാറിെൻറയും (149) സെഞ്ച്വറികളുടെ കരുത്തിൽ സന്ദർശകർ പൊരുതിനോക്കിയെങ്കിലും 429 റൺസെടുക്കാനേ ആയുള്ളൂ. ആതിഥേയർക്ക് ഇന്നിങ്സിനും 52 റൺസിനും ജയം. സ്കോർ: ബംഗ്ലാദേശ് 234, 429. ന്യൂസിലൻഡ് 715/6 ഡിക്ല.
128 റൺസിന് അഞ്ച് വിക്കറ്റ് പിഴുത ട്രെൻറ് ബോൾട്ടും 98 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ബംഗ്ലാദേശിനെ ഒതുക്കിയത്. നാലിന് 174 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിനായി അഞ്ചാം വിക്കറ്റിൽ 235 റൺസ് ചേർത്ത മഹ്മൂദുല്ലയും സൗമ്യയും അപാര പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്. തെൻറ 13ാം ടെസ് റ്റിൽ കന്നി സെഞ്ച്വറി നേടിയ സൗമ്യ 171
പന്തിൽ 21 ബൗണ്ടറിയും അഞ്ച് സിക്സും പായിച്ചപ്പോൾ 44ാം ടെസ്റ്റിൽ നാലാം സെഞ്ച്വറി സ്വന്തമാക്കിയ മഹ്മൂദുല്ല 229 പന്തിൽ 21 ഫോറും മൂന്ന് സിക്സും അടിച്ചു. ഇരുവരുടെയും ഉയർന്ന ടെസ്റ്റ് സ്കോറാണിത്. മൂന്ന് ടെസ്റ്റ് പരമ്പരയിലെ രണ്ടാം കളി ഇൗമാസം എട്ടിന് വെല്ലിങ്ടണിൽ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.