ഡ്രെസിങ് റൂമിെൻറ ഗ്ലാസ് തകർന്ന സംഭവം; അേന്വഷണത്തിന് െഎ.സി.സി ഉത്തരവ്
text_fieldsകൊളംബോ: ബംഗ്ലാദേശ്-ശ്രീലങ്ക ട്വൻറി 20 മൽസരത്തിന് ശേഷം ബംഗ്ലാദേശ് ടീമിെൻറ ഡ്രെസിങ് റൂമിെൻറ ഗ്ലാസ് തകർന്ന സംഭവത്തിൽ അന്വേഷണത്തിന് െഎ.സി.സി ഉത്തരവ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് െഎ.സി.സി മാച്ച് റഫറി ക്രിസ് ബോർഡ് ഉത്തരവിട്ടിരിക്കുന്നത്. മൽസരത്തിനിടെ ഇരു ടീമുകളുടെയും കളിക്കാർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾ മൽസരിക്കുന്ന ത്രീരാഷ്ട്ര ട്വൻറി 20 ടൂർണമെൻറിൽ നിർണായക മൽസരമായിരുന്നു വെള്ളിയാഴ്ച നടന്നത്. ടൂർണമെൻറിെൻറ ഫൈനലിൽ എത്തണമെങ്കിൽ ബംഗ്ലാദേശിനും ശ്രീലങ്കക്കും ജയം അനിവാര്യമായിരുന്നു. മൽസരത്തിെൻറ അവസാന ഒാവറിന് മുമ്പായിരുന്നു ഇരു ടീമുകളുടെയും അംഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. ഇതിെൻറ തുടർച്ചയാണോ ഡ്രെസിങ് റൂമിലെ സംഭവം എന്നതടക്കമുള്ള കാര്യങ്ങൾ െഎ.സി.സി പരിേശാധിക്കുമെന്നാണ് വിവരം.
സി.സി.ടി.വി ദൃശ്യങ്ങളുെട പരിശോധനയിൽ ടീമുകൾക്ക് ഏതെങ്കിലും തരത്തിൽ ഗ്ലാസ് തകർന്ന സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും. കഴിഞ്ഞയാഴ്ച ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മൽസരത്തിനിടെ ഇരു ടീമുകളും ഡ്രെസിങ് റൂമിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.