ബംഗ്ലാദേശിന് ജയം; പരമ്പര സമനിലയിൽ
text_fieldsധാക്ക: ഒറ്റയാൾ പോരാട്ടവീര്യത്തോടെ ബ്രൻഡൻ ടെയ്ലർ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിയുമായി പൊരുതിനിന്നത് (106 നോട്ടൗട്ട്) വെറുതെയായി. രണ്ടാം ടെസ്റ്റിൽ സിംബാബ്വെയെ 218 റൺസിന് തോൽപിച്ച് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലാക്കി. ഇതോടെ, വർഷങ്ങൾക്കുശേഷം വിദേശമണ്ണിലൊരു പരമ്പരയെന്ന സിംബാബ്വെയുടെ സ്വപ്നം വീണുടഞ്ഞു.
443 റൺസിെൻറ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് കളത്തിലിറങ്ങിയ സന്ദർശകർ അവസാന ദിനം രണ്ടാം സെഷനിൽ 224ന് പുറത്തായി. നേരത്തേ, ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ സന്ദർശകർ 151 റൺസിന് തോൽപിച്ചിരുന്നു.
സ്കോർ: ബംഗ്ലാേദശ്- 522/7 ഡിക്ല. 224/6 ഡിക്ല. സിംബാബ്വെ 304 ഒാൾഒൗട്ട്, 224 ഒാൾഒൗട്ട്. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് രണ്ടിന് 76 എന്നനിലയിൽ അവസാന ദിനം തുടങ്ങിയ സിംബാബ്വെക്ക് ടെയ്ലറുടെ ചെറുത്തുനിൽപ് പ്രതീക്ഷ നൽകിയെങ്കിലും പിന്തുണക്കാൻ ആരുമുണ്ടായില്ല. ഒാപണർ ബ്രയാൻ കാരി (43) പുറത്തായതിനു പിന്നാലെ മൂന്ന് ബാറ്റ്സ്മാൻമാർക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
അഞ്ചു പേരെ പറഞ്ഞയച്ച സ്പിന്നർ മെഹ്ദി ഹസനാണ് സിംബാബ്വെയുടെ തകർച്ച പെെട്ടന്നാക്കിയത്. ആദ്യ ഇന്നിങ്സിലും ബ്രൻഡൻ ടെയ്ലറുടെ (110) സെഞ്ച്വറി പ്രകടനമായിരുന്നു സിംബാബ്വെയുടെ ആശ്വാസം. ഡബിൾ സെഞ്ച്വറി നേടിയ മുഷ്ഫിഖുർ റഹീം മാൻ ഒാഫ് ദി മാച്ച് ആയപ്പോൾ രണ്ടു ടെസ്റ്റുകളിൽനിന്നായി 18 വിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്ലാമാണ് മാൻ ഒാഫ് ദി സീരീസ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.