വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത്
text_fields
ബംഗളൂരു: ബി.സി.സി.െഎ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ക്രിക്കറ്റിലേക്ക് തിരിച്ച് വരാൻ സുപ്രീംകോടതിയെ സമീപിക്കുക എന്ന പോംവഴി മാത്രമേ തനിക്ക് മുന്നിലുള്ളുവെന്ന് ശ്രീശാന്ത് പറഞ്ഞു. 2013ലെ െഎ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബി.സി.സി.െഎ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
അവകാശങ്ങൾക്കായി പോരാടും. കേവലം രാജ്യത്തിനായി കളിക്കുക എന്നത് മാത്രമല്ല തെൻറ ലക്ഷ്യം. നഷ്ടപ്പെട്ട അഭിമാനം തിരിച്ച് കിട്ടാൻ വേണ്ടി കൂടിയാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും താരം പറഞ്ഞു. 13 പ്രതികളാണ് കേസിലുള്ളത്. എന്നാൽ മറ്റ് പ്രതികർക്ക് കിട്ടുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
നേരത്തെ ശ്രീശാന്തിെൻറ കേസ് പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് ബി.സി.സി.െഎയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കാൻ ശ്രീശാന്ത് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.