ക്രിക്കറ്റ് ഇതിഹാസം ബാപു നദ്കർണി ഓർമയായി
text_fieldsമുംബൈ: റൺസ് വിട്ടുകൊടുക്കുന്നതിലെ കണിശതകൊണ്ട് പ്രശസ്തനായ ഇന്ത്യൻ ഓൾറൗണ്ട ർ ബാപു നദ്കർണി (86) വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ച മും ബൈയിലായിരുന്നു അന്ത്യം. 1955-68 കാലഘട്ടത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ഇടൈങ്കയൻ സ്പിന്ന റായ നദ്കർണി 21 ഓവറുകൾ തുടർച്ചയായി മെയ്ഡനാക്കി എഴുതിച്ചേർത്ത റെക്കോഡ് ഇന്നും ത കർക്കപ്പെട്ടിട്ടില്ല.
1964 ഇംഗ്ലണ്ടിനെതിരെയായിരുന്നു നദ്കർണിയുടെ മാസ്മര സ്പെല്ലുകൾ. തുടർച്ചയായി 131 പന്തുകളിലാണ് (21 ഓവറും അഞ്ചു പന്തും) നദ്കർണി റൺസ് വിട്ടുകൊടുക്കാതെ പിശുക്കു കാണിച്ചത്. 27 ഓവർ മെയ്ഡനാക്കിയ ബൗളിങ് പ്രകടനം അവസാനിച്ചത് 32-27-5-0 എന്നനിലയിലാണ്. ഈ പ്രകടനത്തിലൂടെ മികച്ച ഇക്കോണമിയുടെ ലോകറെക്കോഡും സ്വന്തമായി. മദ്രാസിലെ നെഹ്റു സ്റ്റേഡിയത്തിൽ കുറിച്ച റെക്കോഡിന് ഇതുവരെ ഇളക്കം തട്ടിയിട്ടില്ല. അതേ പരമ്പരയിലെ അഞ്ചാം മത്സരത്തിെൻറ ആദ്യ ഇന്നിങ്സിൽ 52 റൺസ് നേടിയ അദ്ദേഹം ഇന്ത്യ ഫോളോ ഓൺ ചെയ്യേണ്ടിവന്നപ്പോൾ പുറത്താകാതെ 122 റൺസുമായി 418 മിനിറ്റ് ക്രീസിൽ ഉറച്ചുനിന്ന് ബാറ്റിങ്ങിലും തിളങ്ങി.
കരിയറിൽ എറിഞ്ഞ 9165 പന്തുകളിൽ 2559 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. കരിയറിലെ നദ്കർണിയുടെ ഇക്കോണമി 1.67 മാത്രമായിരുന്നു. 1955ൽ ന്യൂസിലൻഡിനെതിരെ അരങ്ങേറി 41 ടെസ്റ്റുകളിൽനിന്ന് 88 വിക്കറ്റുകളും ഒരു സെഞ്ച്വറിയും ഏഴ് അർധശതകങ്ങളുമടക്കം 1414 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിലെ മികവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അദ്ദേഹം തുടർന്നു. 191 മത്സരങ്ങളിൽനിന്ന് 14 ശതകങ്ങളും 46 അർധശതകങ്ങളുമടക്കം 10,686 റൺസും 1.64 ഇക്കോണമിയിൽ 500 വിക്കറ്റും വീഴ്ത്തി. മഹാരാഷ്ട്രക്കും മുംബൈക്കും വേണ്ടിയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളത്തിലിറങ്ങിയത്.
നദ്കർണിയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. കുറച്ച് പര്യടനങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം അസിസ്റ്റൻറ്് മാനേജറായി സഞ്ചരിച്ച നദ്കർണിയുടെ കളത്തിനു പുറത്തെ തന്ത്രങ്ങളെയും കളിക്കാരെ പ്രചോദിപ്പിക്കുന്ന രീതിയെയുമാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ ഓർമിച്ചത്. ഡ്രസിങ് റൂമിൽ അേദ്ദഹം ഉപയോഗിച്ച വാക്കുകളിൽ ചോഡോ മത് (വിട്ടുകൊടുക്കരുത്) എന്നതായിരുന്നു തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും ഗവാസ്കർ കുറിച്ചു. നദ്കർണിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയ സചിൻ ടെണ്ടുൽകർ, അദ്ദേഹത്തിെൻറ 21 മെയ്ഡെൻറ ലോക റെക്കോഡിനെക്കുറിച്ച് കേട്ടാണ് വളർന്നതെന്നും ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.