ഗാലറി ഭരിക്കുന്ന ബാർമി ആർമി
text_fieldsഇംഗ്ലീഷ് ക്രിക്കറ്റ് ടീമിെൻറ ആരാധക സംഘമാണ് ‘ബാർമി ആർമി’. ഇംഗ്ലണ്ടുകാർ ലോകത്തെ വിടെ പാഡ്കെട്ടിയാലും ഗാലറിയിൽ ഒാളം തീർക്കാൻ ബാർമി പട്ടാളമുണ്ടാവും. കൊട്ടും കുരവ യുമായി ഗാലറികളെ ഇളക്കിമറിക്കുന്ന ബാർമി ആർമിയെ യൂറോപ്യൻ ഫുട്ബാളിന് തലവേദ നയായ ഹൂളിഗനിസവുമായും താരതമ്യം ചെയ്യുന്നവരുണ്ട്. എന്നാൽ, ഫുട്ബാൾ ഹൂളിഗൻസിനെപ് പോലെ അത്ര അപകടകരമല്ല ബാർമി ആർമി. 1994ലെ ഇംഗ്ലണ്ട്-ആസ്ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരക്കിടയിലാണ് ഇൗ ആരാധക സംഘത്തിെൻറ വരവ്.
ആസ്ട്രേലിയൻ യാത്രയും ബാർമി ആർമിയും
ആഷസ് പരമ്പര കാണാനായി ഇംഗ്ലണ്ടിൽനിന്ന് ആസ്ട്രേലിയയിലേക്ക് പറന്ന പോൾ ബർനാമിൽ നിന്നാണ ‘ബാർമി ആർമി’യുടെ തുടക്കം. ആസ്ട്രേലിയയിലെത്തിയപ്പോൾ തന്നെപ്പോലെ ഒരു കൂട്ടും ഇംഗ്ലീഷ് ആരാധകരെ കണ്ടുമുട്ടിയ ബർനാം എല്ലാവരെയും സംഘടിപ്പിച്ചു ഗാലറിയിലെത്തി.
ആ പരമ്പരയിൽ ഇംഗ്ലണ്ട് തോറ്റെങ്കിലും പാട്ടും ആരവവുമായി നിറഞ്ഞസംഘം മാധ്യമങ്ങളുടെ ശ്രദ്ധനേടി. ആസ്ട്രേലിയൻ മാധ്യമങ്ങളാണ് ബാർമി ആർമിയെന്ന് ആദ്യം വിളിക്കുന്നത്. ആവേശം, ഭ്രാന്ത് എന്നൊക്കെയുള്ള അർഥത്തിൽ.
എന്നാൽ, ബ്രിട്ടീഷ് മാധ്യമങ്ങൾ വിമർശനവുമായി രംഗത്തെത്തി. പ്രമുഖ ബ്രിട്ടീഷ് ക്രിക്കറ്റ് എഴുത്തുകാരനായിരുന്ന ക്രിസ്റ്റഫർ മാർടിൻ ജെൻകിസ് ഇംഗ്ലീഷ് ക്രിക്കറ്റിെൻറ നാണേക്കടെന്ന് വിളിച്ചതോടെ നാട്ടിലെങ്ങും കുപ്രസിദ്ധിയായി. പക്ഷേ, തുടക്കത്തിലെ വിമർശനങ്ങൾ സംഘത്തെ നേർവഴിക്ക് നടത്താനുള്ള ചൂരൽപ്രയോഗമായാണ് മാറിയത്.
1997ൽ വിൻഡീസ് പര്യടനത്തിന് ‘വോഡേഫാണിെൻറ’ സ്പോൺസർഷിപ് ലഭിച്ചതോടെ ബാർമി പട്ടാളം ഇംഗ്ലണ്ടിെൻറ പ്രധാന ആരാധക സംഘമായി മാറി. വെറും ആരാധസംഘം എന്നതിൽനിന്നുമാറി ഒരു ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്താണ് ‘ബാർമി ആർമി’യുടെ പ്രവർത്തനം. ആരാധകരുടെ വിദേശയാത്രകളുടെ ഏകോപനം, ടിക്കറ്റ്, ഫ്ലാഗ്, ബാനർ വിൽപന, ടീം ഗാനം തുടങ്ങി പലമേഖലകളിലായി ഇൗ ആരാധക കൂട്ടായ്മ കൈയൊപ്പു ചാർത്തി തുടങ്ങി. ഇന്ന്, ഇംഗ്ലണ്ട് എവിടെ കളിച്ചാലും ഗാലറിയിൽ പാട്ടും നൃത്തവും വാദ്യമേളങ്ങളുമായി ബാർമി ആർമിയുണ്ടാവും.
വാർണറെ ട്രോളി ബാർമി ആർമി
സ്വന്തം മണ്ണിലെ ലോകകപ്പിന് നേരേത്തതന്നെ ഒരുങ്ങുകയാണ് ബാർമി ആർമി. സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എതിരാളികളെ പ്രകോപിപ്പിച്ചും അവർ തയാറെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ േട്രാളി ട്വിറ്ററിൽ പങ്കുവെച്ചതാണ് അവയിൽ ഏറ്റവും പുതിയത്. ടീം ജഴ്സി പുറത്തിറക്കി ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം പങ്കുവെച്ച ചിത്രം അടിച്ചുമാറ്റി ഡേവിഡ് വാർണറുടെ ജഴ്സിയിൽ ‘ചീറ്റ്സ്’ എന്നെഴുതിയാണ് ലോകകപ്പിന് മുമ്പ് ‘ബാർമി ആർമി’ പണിതുടങ്ങിയത്. തങ്ങളുടെതന്നെ ഒൗദ്യോഗിക ട്വിറ്റർ പേജിലായിരുന്നു വാർണറെ ചതിയനാക്കി ചിത്രം പങ്കുവെച്ചത്. വാണറും സ്റ്റീവ് സ്മിത്തും പങ്കാളികളായ പന്ത് ചുരണ്ടൽ വിവാദമാണ് ഇവർ ലക്ഷ്യമിട്ടത്. ഒരു വർഷം വിലക്കനുഭവിച്ച വാർണറും സ്മിത്തും ആസ്ട്രേലിയൻ ലോകകപ്പ് ടീമിെൻറ തുറുപ്പുശീട്ടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.