മലയാളിതാരം ബേസിൽ തമ്പി ഇന്ത്യൻ ‘എ’ ടീമിൽ
text_fieldsന്യൂഡൽഹി: ന്യൂസിലൻഡ് ‘എ’ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ‘എ’ ടീമിൽ മലയാളിതാരം ബേസിൽ തമ്പിയും. ആദ്യ മൂന്നു മത്സരങ്ങൾക്കും അവസാന രണ്ടു മത്സരങ്ങൾക്കും വ്യത്യസ്ത ടീമുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും രണ്ടു ടീമിലും ബേസിലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മലയാളിതാരം സഞ്ജു സാംസണിന് രണ്ടു ടീമിലും ഇടംനേടാനായില്ല. ആദ്യ മൂന്നു മത്സരത്തിനുള്ള ടീമിനെ ശ്രേയസ് അയ്യരും മറ്റു രണ്ടു കളികൾക്കുള്ള ടീമിനെ ഋഷഭ് പന്തും നയിക്കും.
ബേസിലിനു പുറമെ ഷഹബാസ് നദീം, കരൺ ശർമ, വിജയ് ശങ്കർ, ഷർദൂൽ ഠാകുർ, സിദ്ധാർഥ് കൗൾ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇരു ടീമുകളിലും ഇടംനേടിയത്. ഇതോടൊപ്പം, ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന ന്യൂസിലൻഡിനെതിരെ പരിശീലന മത്സരം കളിക്കാനുള്ള ബോർഡ് പ്രസിഡൻറ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.