തമ്പിയെ താരമാക്കാൻ വോട്ട് ചെയ്ത് കേരളം
text_fieldsന്യൂഡൽഹി: മരിയ ഷറപോവയെയും കെ.ആർ.കെയെയും പൊങ്കാലയിട്ട് കൊന്ന്കൊലവിളിച്ച മലയാളികൾ, കേരളത്തിെൻറ സ്വന്തം ബേസിൽ തമ്പിക്കുവേണ്ടി സോഷ്യൽ മീഡിയയിൽ കൈകോർക്കുന്നു. പത്താം െഎ.പി.എല്ലിലെ വളർന്നുവരുന്ന യുവതാരത്തിനുള്ള വോെട്ടടുപ്പിൽ കായികകേരളം ഒന്നടങ്കം കൈകോർത്തപ്പോൾ ഗുജറാത്ത് ലയൺസ് താരം ബേസിൽ തമ്പി ബഹുദൂരും മുന്നിൽ. 13 പേർ മത്സരിക്കുന്ന പട്ടികയിൽ 65 ശതമാനം വോട്ടും നൽകിയാണ് ബേസിലിനെ മലയാളികൾ പട്ടികയുടെ തലപ്പത്ത് കുടിയിരുത്തിയിരിക്കുന്നത്. ബാക്കിയുള്ള 12 യുവതാരങ്ങൾ ചേർന്ന് ഇതുവരെ സമ്പാദിച്ചത് 35 ശതമാനം വോട്ട് മാത്രം. തമ്പിയുടെ പിന്നിൽ രണ്ടാം സ്ഥാനത്തുള്ള നിതീഷ് റാണക്ക് കിട്ടിയത് 20 ശതമാനം വോട്ടാണ്. റിഷാബ് പന്തും ഇഷാൻ കിഷനും കുൽദീപ് യാദവുമടക്കമുള്ള യുവതാരങ്ങൾക്ക് ആർക്കും മൂന്ന് ശതമാനത്തിൽ കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞിട്ടില്ല.
സമൂഹ മാധ്യമങ്ങളിൽ മലയാളികൾ നടത്തുന്ന പ്രചാരണമാണ് തമ്പിയെ മുകളിലെത്തിച്ചത്. ബുധനാഴ്ച ഉച്ചവരെ 50 ശതമാനത്തിൽ താഴെ മാത്രം വോട്ടുണ്ടായിരുന്ന തമ്പിക്ക് ഒാരോ മിനിറ്റിലും വോട്ട് കൂടിവരുകയാണ്. 1991ന് ശേഷം ജനിച്ചവരെയാണ് എമർജിങ് പ്ലയർ പുരസ്കാരത്തിന് പരിഗണിക്കുന്നത്. അഞ്ചിൽ കൂടുതൽ ടെസ്റ്റും പത്തിൽ കൂടുതൽ ഏകദിനവും 25ൽ കൂടുതൽ െഎ.പി.എല്ലും കളിച്ചവരെ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.