തമ്പീ, റൊമ്പ പ്രമാദം
text_fieldsകോഴിക്കോട്: െഎ.പി.എൽ പത്താം പൂരത്തിലെ കുട്ടിെകാമ്പനായ ബേസിൽ തമ്പിക്ക് കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് എമേർജിങ് താരെമന്ന അനുപമമായ ബഹുമതി. അരങ്ങേറ്റ സീസണിൽ തന്നെ കളിയെഴുത്തുകാരുടെയും മുൻ താരങ്ങളുടെയും പ്രശംസ ഏറ്റുവാങ്ങിയ ഇൗ അതിവേഗ ബൗളർ െഎ.പി.എല്ലിൽ മലയാള നാടിെൻറ അഭിമാനമായി. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും പുണെ സൂപ്പർ ജയൻറ്സും ഫൈനലിൽ ഏറ്റുമുട്ടുേമ്പാൾ കാഴ്ചക്കാരെൻറ റോളായിരുന്നു ബേസിൽ. ബേസിലിെൻറ ടീമായ ഗുജറാത്ത് ലയൺസ് നേരത്തേ പുറത്തായിരുന്നു. എന്നാൽ, എേമർജിങ് പ്ലയർ പുരസ്കാരവുമായി ലയൺസിെൻറ സിംഹക്കുട്ടിയായി ഇൗ താരം ഗർജിക്കുകയായിരുന്നു.
ഏറെ സന്തോഷം തരുന്ന നേട്ടമാണിതെന്നും കരിയറിലെ അപൂർവ നിമിഷമാെണന്നും ബേസിൽ ‘മാധ്യമ’ത്തോട് ഫോണിൽ പറഞ്ഞു. സചിനടക്കം പ്രശംസിച്ചതിെൻറ ആവേശം ഇതുവരെ വിട്ടുമാറിയിട്ടില്ല. ടീം നേരത്തേ പുറത്തായതിൽ സങ്കടമുണ്ടായിരുന്നു. 12 മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുകൾ വീഴ്ത്തി. 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
അതികായനായ ഗെയ്ലിനെ മികച്ചൊരു യോർക്കറിലൂടെ പുറത്താക്കിയാണ് െഎ.പി.എല്ലിലെ ആദ്യ വിക്കറ്റ് കൈയിലാക്കിയത്. ഇഷ്ടപ്പെട്ട വിക്കറ്റും അതുതന്നെയാണെന്ന് പെരുമ്പാവൂരുകാരൻ ഉറപ്പിച്ച് പറയുന്നു. ലയൺസ് നായകൻ സുരേഷ് റെയ്നയും സഹതാരങ്ങളും നൽകിയ പിന്തുണയും മറക്കാനാവില്ല. ‘12 മത്സരങ്ങളിലും സമ്മർദമില്ലാതെ കളിക്കാനായി. ആദ്യ മൂന്ന് കളികളിൽ എനിക്ക് വിക്കറ്റ് കിട്ടാതിരുന്നിട്ടും ക്യാപ്റ്റനും കോച്ചും വിശ്വാസത്തിലെടുത്തു. ഇൗ പിന്തുണ സഹായമായി’ -ഹൈദരാബാദിൽനിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ബേസിൽ പറഞ്ഞു.
പുതിയ പാഠങ്ങളുമായി ബേസിൽ തമ്പി നാട്ടിൽ
പെരുമ്പാവൂർ: ഐ.പി.എൽ കളിച്ച അനുഭവങ്ങളുമായി ബേസിൽ തമ്പി നാട്ടിൽ തിരിച്ചെത്തി. ഹൈദരാബാദിലെ ഫൈനലും കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചക്കാണ് പട്ടാലിലെ വീട്ടിലെത്തിയത്. വൈകീട്ട് ഇരിങ്ങോൾ കാവിന് സമീപത്തെ ഗ്രൗണ്ടിൽ സുഹൃത്തുക്കളുമൊരുമിച്ച് കളിക്കുന്നതിനിടെ ഐ.പി.എൽ വിശേഷങ്ങൾ പങ്കുെവച്ചു.
ബൗളിങ്ങിൽ കുറേക്കൂടി പാഠങ്ങൾ നേടാനായത് നേട്ടമാണെന്ന് ബേസിൽ പറഞ്ഞു. പഠിച്ച പാഠങ്ങൾക്കപ്പുറമുള്ള അറിവുകളാണ് ലഭിച്ചത്. പരിശീലനത്തിന് ചെന്നൈക്ക് പോകാനുള്ള ഒരുക്കത്തിലാണ് ബേസിൽ തമ്പി. ഇതിനിടെയാണ് സുഹൃത്തുക്കൾക്കൊപ്പം പന്തെറിയാൻ സമയം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.