വസീം ജാഫർ ബംഗ്ലാദേശ് അക്കാദമി കൺസൾട്ടൻറ്
text_fieldsകൊൽക്കത്ത: മുൻ ഇന്ത്യൻ ഒാപണറും ആഭ്യന്തര ക്രിക്കറ്റിെല ശക്തിദുർഗവുമായ വസീം ജാഫ ർ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിെൻറ (ബി.സി.ബി) അക്കാദമിയിൽ ബാറ്റിങ് കൺസൾട്ടൻറാവ ുന്നു. മേയ് 20 മുതൽ ഒരു വർഷത്തെ കരാറിലാണ് ജാഫറിെൻറ നിയമനമെന്ന് ബി.സി.ബി ഗെയിം ഡെവലപ്മെൻറ് മാനേജർ കൈസർ അഹ്മദ് അറിയിച്ചു.
മിർപുരിലെ ബി.സി.ബി അക്കാദമിയിൽ അണ്ടർ 16-19 ടീമുകളുടെ ഉത്തരവാദിത്തമായിരിക്കും ജാഫറിന്. പിന്നീട് ബി.സി.ബി ഹൈപെർഫോമൻസ് യൂനിറ്റിലേക്കും പരിഗണിക്കുമെന്ന് കൈസർ വ്യക്തമാക്കി. വർഷത്തിൽ ആറു മാസമായിരിക്കും ജാഫർ അക്കാദമിയിൽ ചെലവഴിക്കുക.
ഇന്ത്യക്കായി 31 ടെസ്റ്റുകളിൽ 1,944 റൺസെടുത്തിട്ടുള്ള ജാഫർ മുംബൈക്കായി 19 സീസണുകളിൽ പാഡണിഞ്ഞശേഷം വിദർഭയെ തുടർച്ചയായ രണ്ടു വർഷം രഞ്ജി ട്രോഫി ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. പുതിയ ഉത്തരവാദിത്തമെത്തിയതോടെ വരും സീസണിൽ വിദർഭക്കായി ബാറ്റേന്താൻ 41കാരനുണ്ടാവുമോ എന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.