വിൻഡീസിനെതിരായ സന്നാഹം: കരുൺ നായർ നായകൻ; ബേസിലും ടീമിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പര്യടനത്തിനെത്തുന്ന വിൻഡീസ് ടീമിനെതിരായ സന്നാഹ മത്സരത്തിൽ ബോർഡ് പ്രസിഡൻറ് ഇലവനെ കരുൺ നായർ നയിക്കും. സെപ്റ്റംബർ 29നാണ് രണ്ടുദിവസത്തെ മത്സരത്തിന് തുടക്കം. മത്സരത്തിനുള്ള 13 അംഗ ടീമിൽ മലയാളി പേസ് ബൗളർ ബേസിൽ തമ്പിയും, കേരള ടീമംഗം ജലജ് സക്സേനയും ഇടംനേടി.
രണ്ട് ടെസ്റ്റ്, അഞ്ച് ഏകദിനം, മൂന്ന് ട്വൻറി20 മത്സരങ്ങൾക്കായാണ് വിൻഡീസ് ഇൗ മാസം അവസാനം ഇന്ത്യയിലെത്തുന്നത്. പരമ്പരയിലെ അവസാന ഏകദിനം തിരുവനന്തപുരത്ത് നടക്കും.
ബോർഡ് പ്രസിഡൻറ് ഇലവൻ: മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ഹനുമാ വിഹാരി, കരുൺ നായർ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, അങ്കിത് ബവനെ, ഇഷൻ കിഷാൻ, ജലജ് സക്സേന, സൗരഭ് കുമാർ, ബേസിൽ തമ്പി, അവേശ് ഖാൻ, കെ. വിഗ്നേഷ്, ഇഷാൻ പോരൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.