ശ്രീശാന്തിെൻറ വിലക്ക്: കോടതി ഉത്തരവിനെതിരെ ബി.സി.സി.െഎ അപ്പീൽ
text_fieldsകൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിെൻറ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ (ബി.സി.സി.ഐ) അപ്പീൽ ഹരജി. ബി.സി.സി.െഎ അച്ചടക്ക സമിതിയുടെ തീരുമാനത്തിൽ ഇടപെടാൻ ഹൈകോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ഇ.ഒ രാഹുൽ ജോഹ്റി അപ്പീൽ നൽകിയിരിക്കുന്നത്. സ്വാഭാവിക നീതിനിഷേധമില്ലാത്ത സാഹചര്യത്തിൽ കോടതിയുടെ റിട്ട് അധികാരം കേസിൽ പ്രായോഗികമല്ലെന്നും ഹരജിയിൽ പറയുന്നു.
ഐ.പി.എൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിങ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീശാന്ത് നൽകിയ ഹരജിയിൽ ആഗസ്റ്റ് ഏഴിനാണ് സിംഗിൾ ബെഞ്ച് ആജീവനാന്ത വിലക്ക് റദ്ദാക്കി ഉത്തരവിട്ടത്. വിലക്ക് റദ്ദാക്കിയ സാഹചര്യത്തിൽ അന്തർദേശീയ മത്സരങ്ങളിൽ പെങ്കടുക്കാൻ എൻ.ഒ.സി അനുവദിക്കാൻ ബി.സി.സി.ഐയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.