ആരും പന്ത് പറഞ്ഞത് മുഴുവൻ കേട്ടില്ല; ഒത്തുകളി വിവാദം തെറ്റെന്ന് ബി.സി.സി.ഐ VIDEO
text_fieldsന്യൂഡൽഹി: കൊൽകത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡൽഹി കാപിറ്റൽസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഒത്ത ുകളിച്ചെന്ന ആരോപണം ശക്തമായതോടെ വിശദീകരണവുമായി ബി.സി.സി.ഐ. കൊൽകത്തയുടെ റോബിൻ ഉത്തപ്പ ഡെൽഹി സ്പിന്നർ സന് ദീപ് ലാമിച്ചൻെറ പന്തിൽ ബൗണ്ടറി നേടുമെന്ന് ഋഷഭ് പന്ത് മുൻകൂട്ടി പറയുകയും അത് പോലെ സംഭവിക്കുകയും ചെയ്തു.
പന്തിൻെറ പ്രവചനം, സ്റ്റംപ് മൈക്കിലൂടെ വ്യക്തമായി കേൾക്കാമായിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. പന്ത് ഒത്തുകളിച്ചെന്നും പന്തിനെ പുറത്താക്കണമെന്നും ട്വിറ്ററിലൂടെ നൂറ് കണക്കിനാളുകളാണ് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്.
എന്നാൽ പന്തിനെ പ്രതിരോധിച്ച് ബി.സി.സി.ഐ രംഗത്ത് വന്നു. പന്തിനെതിരെയുള്ള ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ ബി.സി.സി.ഐ, വിവാദമായ വാചകത്തിന് മുൻപ്, പന്ത് പറഞ്ഞതെന്താണെന്ന് വിശദീകരിച്ചു. ബൗണ്ടറി തടയുന്നതിന് ഓഫ് സൈഡ് ഫീൽഡർമാരുടെ എണ്ണം കൂട്ടാൻ ഡെൽഹി നായകനായ ശ്രേയസ് അയ്യറിനോട് പന്ത് ആവശ്യപ്പെടുകയായിരുന്നുവെന്ന് ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.
ആ ഭാഗം വിമർശനമുന്നയിക്കുന്നവർ ശ്രദ്ധിച്ചില്ല. സത്യാവസ്ഥ മനസിലാക്കാതെയാണ് പന്തിനെതിരെ ഒരു വിഭാഗം ആളുകൾ ആരോപണം ഉന്നയിക്കുന്നത്. ഇത് തീർത്തും നിരാശാജനകമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
Rishabh Pant Caught On Stump Mic Making Bizarre Prediction, Fans Cry Foul https://t.co/TbWgk2VtlJ pic.twitter.com/NnVH1CGDLb
— C. Shekhar Luthra (@shekharluthra) March 31, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.