ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരും
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിക്ക് രണ്ടാമൂഴം . അടുത്ത രണ്ടുവർഷത്തേക്കുള്ള കോച്ചായി ശാസ്ത്രി തുടരുമെന്ന് കപിൽ ദേവ് അധ്യക്ഷനാ യുള്ള ക്രിക്കറ്റ് ഉപദേശക സമിതി വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചു. 2021ൽ ഇന്ത്യയിൽ ന ടക്കുന്ന ട്വൻറി20 ലോകകപ്പ് വരെയാണ് ശാസ്ത്രിക്ക് കരാർ.
ശാസ്ത്രി, ടോം മൂഡി, മ ൈക് ഹെസൻ, റോബിൻ സിങ്, ലാൽചന്ദ് രാജ്പുത് എന്നിവരുമായി അഭിമുഖം നടത്തിയ ശേഷമായി രുന്നു അൻഷുമൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർകൂടിയടങ്ങിയ സമിതിയുടെ തീരുമാനം. അവസാന റൗണ്ടിലെത്തിയ ഫിൽ സിമ്മൺസ് അഭിമുഖത്തിന് ഹാജരായില്ല. അഭിമുഖത്തിനുശേഷം മാർക്കിട്ടപ്പോൾ ശാസ്ത്രി ഒന്നാമതും ഹെസൻ രണ്ടാമതും മൂഡി മൂന്നാമതുമായിരുന്നുവെന്ന് കപിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കടുത്ത മത്സരത്തിനൊടുവിലാണ് ശാസ്ത്രിയുടെ ജയമെന്നും കപിൽ കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലെ പുറത്തായതിനു പിന്നാലെ 2017 ജൂലൈയിലാണ് ശാസ്ത്രി കോച്ച് സ്ഥാനത്തെത്തുന്നത്. 2014-16 കാലത്ത് ടീം ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന ശാസ്ത്രിക്ക് കോഹ്ലിയടക്കമുള്ള കളിക്കാരുമായുണ്ടായിരുന്ന മികച്ച വ്യക്തിബന്ധം തുണയായി. ശാസ്ത്രി പരിശീലകസ്ഥാനത്തുള്ളപ്പോൾ 21 ടെസ്റ്റിൽ 13 ജയം, 60 ഏകദിനങ്ങളിൽ 43 ജയം, 36 ട്വൻറി20കളിൽ 25 ജയം എന്നിങ്ങനെയാണ് ഇന്ത്യയുടെ റെക്കോഡ്.
ടെസ്റ്റ് റാങ്കിങ്ങിൽ ടീം ഒന്നാമതെത്തിയതും 71 വർഷത്തിനിടെ ആദ്യമായി ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതും ശാസ്ത്രിയുടെ കാലത്താണ്. 57കാരനായ ശാസ്ത്രി ഇന്ത്യക്കായി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെലിവിഷൻ കമൻഡേറ്ററായും തിളങ്ങിയ ശേഷമാണ് പരിശീലനത്തിലേക്ക് തിരിഞ്ഞത്.
കോഹ്ലിയുടെ അഭിപ്രായം പരിഗണിച്ചില്ല –കപിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ കോച്ചായി രവി ശാസ്ത്രിയെ നിലനിർത്തിയതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭിപ്രായം പരിഗണിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷൻ കപിൽ ദേവ്. ‘കോഹ്ലിയുടെ അഭിപ്രായം തേടിയിട്ടില്ല. അങ്ങനെയെങ്കിൽ ഞങ്ങൾ ടീമിലെ എല്ലാവരോടും സംസാരിക്കുമായിരുന്നു. അങ്ങനെയൊന്നുമുണ്ടായില്ല’ -കപിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻകാല പ്രകടനത്തെക്കാളും അഭിമുഖത്തിൽ അവതരിപ്പിച്ച കാര്യങ്ങളാണ് പരിഗണിച്ചതെന്നും കപിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.