െഎ.സി.സി ചാമ്പ്യൻഷിപ്പുകളിൽ കളിക്കില്ലെന്ന് ബി.സി.സി.െഎ; ഭീഷണിക്കെതിരെ ഭരണ സമിതി
text_fieldsന്യൂഡൽഹി: ഇൗ മാസം ഏഴിന് നടക്കുന്ന പ്രത്യേക ജനറൽ ബോഡി മീറ്റിങ്ങിൽ ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കുന്ന രീതിയിൽ ബി.സി.സി.െഎ എന്ത് തീരുമാനെമടുത്താലും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഭരണസമിതിയുടെ (സി.ഒ.എ) മുന്നറിയിപ്പ്. ഇതു സംബന്ധിച്ച കത്ത് ഭരണസമിതി ബി.സി.സി.െഎക്ക് അയച്ചു.
അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽനിന്ന് ഇന്ത്യൻ ടീമിനെ പിൻവലിക്കാനുള്ള തീരുമാനം മേയ് ഏഴിന് നടക്കുന്ന പ്രത്യേക ജനറൽ ബോഡി മീറ്റിങ്ങിൽ ബി.സി.സി.െഎ കൈക്കൊള്ളുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഭരണ സമിതി നിലപാട് വ്യക്തമാക്കിയത്. ഭരണസമിതിയുടെ സമ്മതമില്ലാതെ വിഷയത്തിൽ തീരുമാനമെടുക്കരുതെന്നാണ് അംഗങ്ങളുടെ നിലപാട്. മറിച്ച് സംഭവിച്ചാൽ സുപ്രീംകോടതിയെ സമീപിക്കാൻ മടിക്കില്ല.
െഎ.സി.സിയുമായി വരുമാനം പങ്കിടുന്നതിലുള്ള തർക്കങ്ങളാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമിട്ടത്. 2014ലെ വരുമാന മാതൃക പ്രകാരം 570 മില്യൺ ഡോളർ നൽകാമെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ നിലപാട്. എന്നാൽ, ഇതംഗീകരിക്കാൻ ബി.സി.സി.െഎ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.