ബി.സി.സി.ഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ധോണി പുറത്ത്
text_fieldsമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ബി.സി.സി.ഐയുടെ കരാര്‍ പട്ടികയിൽനിന്ന് മ ുന് കാപ്റ്റന്‍ എം.എസ്. ധോണി പുറത്തായി. കഴിഞ്ഞ വർഷം അഞ്ച് കോടി രൂപ വാർഷിക വരുമാനമുള്ള എ ഗ്രേഡിലായിരുന്നു ധോണ ി.
2014 ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി കഴിഞ്ഞ വർഷം ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻ ഡിനോട് തോറ്റ ശേഷം ഏകദിനത്തിലും ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല.
ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയുള ്ള കരാർ പട്ടികയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വ ിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
എ ഗ്രേഡില്‍ ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടി. മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ അഞ്ചു താരങ്ങളാണുള്ളത്-വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദാര്‍ ജാദവ്, നവദീപ് സയ്ന, ദീപക് ചാഹര്ഡ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടി.
ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ ഉയരുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐ പുതിയ കരാർ പ്രഖ്യാപിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കി വിട്ടുനിൽക്കുകയാണ് ധോണി ഇപ്പോൾ. ധോണിക്ക് പുറമേ ദിനേശ് കാർത്തിക്, ഖലീൽ അഹമ്മദ്, അമ്പാട്ടി റായിഡു എന്നിവരും കരാറിൽ നിന്ന് പുറത്തായിട്ടുണ്ട്.
കോഹ്ലി, രോഹിത്, ബുംറ എ പ്ലസ്
ന്യൂഡൽഹി: ബി.സി.സി.ഐ വാർഷിക കരാർ പട്ടികയിൽ വിരാട് കോഹ്ലി ഉൾപ്പെടെ മൂന്നുപേരെ എ പ്ലസ് കാറ്റഗറിയിൽ നിലനിർത്തിയപ്പോൾ മികച്ച ഫോമുമായി അതിശയപ്പെടുത്തുന്ന കെ.എൽ. രാഹുലിന് ഗ്രേഡ് സിയിൽനിന്ന് ബിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ദീപക് ചഹർ, ഷാർദുൽ ഠാകുർ, ശ്രേയസ് അയ്യർ, നവ്ദീപ് സെയ്നി എന്നിവരെ ഗ്രേഡ് സിയിൽ പുതുതായി ഉൾപ്പെടുത്തിയപ്പോൾ മായങ്ക് അഗർവാളിനെ നേരിട്ട് ഗ്രേഡ് ബിയിൽ ഉൾപ്പെടുത്തി. അംബാട്ടി റായുഡു, ദിനേശ് കാർത്തിക് എന്നിവർ പുറത്തായി.
വനിതാ ടീമിലെ മുതിർന്ന താരം മിതാലി രാജിനെ തരംതാഴ്ത്തി. ഗ്രേഡ് എയിലുണ്ടായിരുന്ന മുൻ നായികകൂടിയായ മിതാലിയെ ഗ്രേഡ് ബിയിലേക്കാണ് (30 ലക്ഷം) മാറ്റിയത്. ട്വൻറി20 ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്, ഓപണർ സ്മൃതി മന്ദാന, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡിൽ (50 ലക്ഷം) ഉൾപ്പെട്ട താരങ്ങൾ.
ഗ്രേഡ് എ പ്ലസ് (ഏഴു കോടി): വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ.
ഗ്രേഡ് എ (അഞ്ചു കോടി): രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, കുൽദീപ് യാദവ്, ഋഷഭ് പന്ത്.
ഗ്രേഡ് ബി (മൂന്നു കോടി): വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ.
ഗ്രേഡ് സി (ഒരു കോടി): കേദാർ ജാദവ്, നവ്ദീപ് സെയ്നി, ദീപക് ചഹർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഷാർദുൽ ഠാകുർ, ശ്രേയസ് അയ്യർ, വാഷിങ്ടൺ സുന്ദർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.