െഎ.പി.എൽ സംപ്രേഷണം: ബി.സി.സി.െഎക്ക് 52 കോടി പിഴ
text_fieldsന്യൂഡൽഹി: െഎ.പി.എൽ സംപ്രേഷണാവകാശ ക്രമക്കേടിൽ ബി.സി.സി.െഎക്ക് പിഴ. സ്റ്റാറ്റ്യൂട്ടറി സമിതിയായ കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യയാണ് (സി.സി.െഎ) ബി.സി.സി.െഎക്ക് പിഴ ചുമത്തിയത്. ചട്ടവിരുദ്ധമായി െഎ.പി.എൽ സംപ്രേഷണാവകാശം വിറ്റതിനാണ് നടപടി. 60 ദിവസത്തിനകം പിഴ അടക്കണം.
കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷത്തിലെ ബി.സി.സി.െഎയുടെ വരുമാനത്തിെൻറ 4.48 ശതമാനം മാത്രമാണ് പിഴയെന്ന് സി.സി.െഎ അറിയിച്ചു. 1164.7 കോടിയാണ് മൂന്ന് വർഷത്തെ ബി.സി.സി.െഎയുടെ ശരാശരി വരുമാനം. ലേലത്തിൽ പെങ്കടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യതാൽപര്യത്തിനും ബി.സി.സി.െഎയുടെ സാമ്പത്തികലാഭത്തിനും വേണ്ടി സംപ്രേഷണാവകാശ നിയമം ബോർഡ് ലംഘിച്ചുവെന്ന് സി.സി.െഎ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.