ഐ.പി.എൽ ഉപേക്ഷിക്കുമോ..? ഇല്ല ! ഇതാണ് ബി.സി.സി.ഐയുടെ പ്ലാൻ ബി
text_fieldsകോവിഡ് 19 വൈറസ് വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഈ മാസം 29 ന് ആരംഭിക്കേണ്ടിയിരുന്ന 13ാം എഡിഷ ൻ ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15 ലേക്ക് മാറ്റിയിരുന്നു. എന്നാൽ, അടുത്തമാസവും ഐപിഎൽ ആരംഭിക്കുന്നത് അസാധ്യമാവുകയാണെങ്കിൽ ടൂർണമെൻറ് ഉപേക്ഷിക്കുന്നതിന് പകരം പുതിയൊരു തീയതിയിലേക്ക് മാറ്റാനാണ് ബി.സി.സി.ഐയുടെ തീരുമാനം.
ഐ.പി.എൽ ഉപേക്ഷിച്ചാൽ ബി.സി.സി.ഐക്കുണ്ടായേക്കാവുന്ന നഷ്ടം 3,800കോടിയിലധികാമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മാസങ്ങൾ നീളുന്ന ഐ.പി.എൽ വെട്ടിച്ചുരുക്കി നടത്തിയേക്കുമെന്ന വാർത്തകൾ ബി.സി.സി.ഐ തള്ളി.
ടൂർണമെൻറ് ചുരുക്കുകയല്ല, പകരം ഈ വർഷം ജൂലൈ - സെപ്റ്റംബർ സമയത്തേക്ക് മത്സരങ്ങൾ മാറ്റാനാണ് ബി.സി.സി.ഐക്ക് താൽപര്യമത്രേ. ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നീ ടീമുകൾക്കൊഴിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം തിരക്കുകളില്ലാത്ത സമയമാണ് ജൂൈല മുതൽ സെപ്തംബർ വരെയുള്ള മാസങ്ങൾ.
സെപ്റ്റംബറിലാണ് ഈ വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് നടക്കേണ്ടതിനാൽ അതിന് മുന്നോടിയായി ഐ.പി.എൽ തീർക്കാൻ ബി.സി.സി.ഐയ്ക്ക് സമ്മർദമുണ്ടാകും. എന്തായാലും ബി.സി.സി.ഐയുടെ പുതിയ തീരുമാനം എത്രത്തോളം ഫലപ്രാപ്തിയിലാവുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ്ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.