അനുരഞ്ജനത്തിന് ബി.സി.സി.െഎ
text_fieldsന്യൂഡൽഹി: കോച്ച് അനിൽ കുംബ്ലെക്കും ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുമിടയിലെ ശീതയുദ്ധം അവസാനിപ്പിക്കാൻ ബി.സി.സി.െഎ പ്രതിനിധികൾ ലണ്ടനിൽ. ജോയൻറ് സെക്രട്ടറി അമിതാബ് ചൗധരി, ജനറൽ മാനേജർ എം.വി. ശ്രീധർ എന്നിവർ ബുധനാഴ്ച ബിർമിങ്ഹാമിൽ വിമാനമിറങ്ങി.
ഇരുവരും ക്യാപ്റ്റനും കോച്ചുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ബി.സി.സി.െഎ പുതിയ പരിശീലകനെ ക്ഷണിച്ചതിനു പിന്നാലെയാണ് ഡ്രസ്സിങ് റൂമിലെ പടലപ്പിണക്കം അങ്ങാടിപ്പാട്ടായത്. ചാമ്പ്യൻസ് േട്രാഫിയിൽ നിർണായക മത്സരത്തിൽ ഞായറാഴ്ച ഇന്ത്യ പാകിസ്താനെ നേരിടാനിരിക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പരിഹരിച്ച് ടീം സ്പിരിറ്റ് നിലനിർത്താനാണ് ബി.സി.സി.െഎ ശ്രമം.
ക്യാപ്റ്റനും കോച്ചിനുമിടയിൽ അഭിപ്രായ
വ്യത്യാസം സ്വാഭാവികം –ഗവാസ്കർ
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും പരിശീലകൻ അനിൽ കുംെബ്ലയും തമ്മിലുള്ള സൗന്ദര്യപിണക്കത്തിെൻറ വാർത്തകൾ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ പ്രതികരണവുമായി രംഗത്ത്. ഒരു ടീമിെൻറ കോച്ചിനും ക്യാപ്റ്റനും ഒരേ കാഴ്ച്ചപ്പാട് മാത്രമുണ്ടായിരിക്കുകയെന്നത് അസാധ്യമായ കാര്യമാെണന്നായിരുന്നു ഗവാസ്കറിെൻറ പ്രതികരണം.
‘‘ ഒരു വിഷയത്തിൽ കോച്ചിനും ക്യാപ്റ്റനും ഒരേ നിലപാട് ഒരിക്കലും കാണാൻ കഴിയില്ല. വർഷങ്ങളുടെ പരിചയവും പഴയ തലമുറയുടെ പ്രതിനിധിയുമാവും കോച്ച്. എന്നാൽ, ക്യാപ്റ്റൻ പുതിയ തലമുറയിെല താരമായിരിക്കും. അതുകൊണ്ട് തന്നെ ഇവർ തമ്മിൽ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികം’’- ഗവാസ്കർ പ്രതികരിച്ചു. എന്നാൽ വിരാട് കോഹ്ലിയും കുംബ്ലയും തമ്മിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചു പുറത്തുവരുന്ന വാർത്തകളിൽ എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ല. നിർണായകമായ ഒരു ടൂർണമെൻറ് പടിവാതിൽക്കൽ എത്തിനിൽക്കെ നമുക്ക് അതിനെകുറിച്ച് സംസാരിക്കാം -ഗവാസ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.