പൂജാരക്കും ഹർമൻപ്രീതിനും അർജുന നാമനിർദേശം
text_fieldsമുംബൈ: കഴിഞ്ഞ സീസണിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയെ ബി.സി.സി.ഐ അർജുന അവാർഡിന് നാമനിർദേശം ചെയ്തു. പൂജാരക്കൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം ഹർമൻപ്രീത് കൗറിനെയും ബോർഡ് നാമനിർദേശം ചെയ്തിട്ടുണ്ട്. അതേസമയം രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന് ബി.സി.സി.ഐയിൽ നിന്ന് നാമനിർദ്ദേശം അയച്ചിട്ടില്ല.
ഈ സീസണിൽ 1316 റൺസാണ് പൂജാര നേടിയത്. ഒരു ടെസ്റ്റ് സീസണിൽ ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് പൂജാര സ്വന്തമാക്കിയത്. 30കാരനായ പൂജാര 48 ടെസ്റ്റുകളിൽ നിന്ന് 3798 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 11 സെഞ്ച്വറികളും 14 അർദ്ധ സെഞ്ചുറികളും അടങ്ങുന്നതാണ് പൂജാരയുടെ ടെസ്റ്റ് കരിയർ.
ഇന്ത്യൻ വനിത ഏകദിന ടീമിലെ മികച്ച പ്രകടനമാണ് ഹർമൻപ്രീത് കൗറിനെ പുരസ്കാരത്തിലേക്ക് നാമനിർദേശം ചെയ്യാൻ കാരണമായത്. ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലും വനിതാ ഏഷ്യ കപ്പിലും മികച്ച പ്രകടനമാണ് ഹർമൻപ്രീത് പുറത്തെടുത്തത്. വുമൺസ് ബിഗ് ബാഷ് ലീഗിൽ (WBBL) സിഡ്നി തണ്ടേഴ്സിനെ പ്രതിനിധാനം ചെയ്ത് കളിച്ച കൗർ അവിടെയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.