Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊച്ചിൻ ടസ്കേഴ്സിന്...

കൊച്ചിൻ ടസ്കേഴ്സിന്  800 കോടി രൂപ ബി.സി.സി.ഐ നഷ്ടപരിഹാരം നൽകണം

text_fields
bookmark_border
കൊച്ചിൻ ടസ്കേഴ്സിന്  800 കോടി രൂപ ബി.സി.സി.ഐ നഷ്ടപരിഹാരം നൽകണം
cancel

ന്യൂഡൽഹി: ​െഎ.പി.എല്ലിൽ നിന്നൊഴിവാക്കപ്പെട്ട​ കേരള ടീം കൊച്ചി ടസ്​കേഴ്​സിന്​ ബി.സി.സി.​െഎ 800​ കോടി നഷ്​ടപരിഹാരം നൽകിയേക്കും. ഇക്കാര്യം ​ചൊവ്വാഴ്​ച ചേർന്ന െഎ.പി.എൽ ഭരണസമിതി യോഗം ചർച്ചചെയ്​തതായും അന്തിമ തീരുമാനം ജനറൽ ബോഡി യോഗത്തിൽ ഉണ്ടാവുമെന്നും ​െഎ.പി.എൽ ചെയർമാൻ രാജീവ്​ ശുക്ല അറിയിച്ചു. ടസ്​കേഴ്​സിന്​ 550 കോടി രൂപ നഷ്​ടപരിഹാരം നൽകണമെന്ന്​ 2015ൽ തർക്കപരിഹാര പാനൽ ഉത്തരവിട്ടിരുന്നു. നഷ്​ടപരിഹാരം ഉടൻ നൽകാത്തപക്ഷം 18 ശതമാനം അധിക തുക വാർഷിക പിഴയായി നൽകണമെന്നും പാനൽ നിർദേശിച്ചിരുന്നു. ഇതി​​െൻറ അടിസ്​ഥാനത്തിലാണ്​ 800 കോടി രൂപ നഷ്​ടപരിഹാരം നൽകുന്ന കാര്യം ചർച്ച ചെയ്​തത്​.

850 കോടിയാണ്​ ടസ്​കേഴ്​സ്​ ആവശ്യപ്പെട്ടത്​. എന്നാൽ, നഷ്​ടപരിഹാര തുക കുറക്കുന്ന കാര്യം ടസ്​കേഴ്​സ്​ ഉടമകളുമായി ചർച്ച ചെയ്യുമെന്ന്​ രാജീവ്​ ശുക്ല പറഞ്ഞു. തുക 600 ​േകാടിയായി കുറക്കാനാണ്​ ശ്രമമെന്ന്​ ​െഎ.പി.എൽ വൃത്തങ്ങൾ സൂചിപ്പിച്ചു. തർക്കപരിഹാര പാനൽ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്​ ബുദ്ധിപരമായ തീരുമാനമായിരിക്കി​ല്ലെന്ന വിലയിരുത്തലി​​െൻറ അടിസ്​ഥാനത്തിലാണ്​ തീരുമാനം. 

ബി.സി.സി.​െഎക്ക്​ വാർഷിക ഗാരൻറി നൽകിയില്ലെന്ന പേരിൽ 2011ലാണ്​ കൊച്ചി ടസ്​കേഴ്​സിനെ ​െഎ.പി.എല്ലിൽനിന്ന്​ പുറത്താക്കിയത്​. 300 കോടി നഷ്​ടപരിഹാരം നൽകിയാൽ കോടതിക്കു​ പുറത്ത്​ കേസ്​ തീർക്കാമെന്ന്​ ടസ്​കേഴ്​സ്​ മാനേജ്​മ​െൻറ്​ അറിയിച്ചിരുന്നെങ്കിലും ബി.സി.സി.​െഎ സമ്മതിച്ചിരുന്നില്ല. പിന്നീട്​ ബി.സി.സി.​െഎ ഒത്തുതീർപ്പ്​ ശ്രമങ്ങൾ നടത്തിയെങ്കിലും ടസ്​കേഴ്​സും വഴങ്ങിയില്ല. നഷ്​ടപരിഹാരം വേണ്ടെന്നും ​െഎ.പി.എലിൽ കളിക്കാൻ അനുമതി നൽകിയാൽ മതിയെന്നുമായിരുന്നു ടസ്​കേഴ്​സി​​െൻറ ആവശ്യം. എന്നാൽ, ഇതിന്​ ബി.സി.സി.​െഎ വഴങ്ങാതെ വന്നതോടെയാണ്​ ടസ്​കേഴ്​സ്​ കൂടുതൽ നഷ്​ടപരിഹാരം ആവശ്യപ്പെട്ടത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewscompensationKochi Tuskers Kerala
News Summary - BCCI set to pay huge compensation to Kochi Tuskers Kerala -Sports news
Next Story