ടീം സെലക്ഷൻ ലൈവായി കാണിക്കണമെന്ന് ബി.സി.സി.െഎയോട് മനോജ് തിവാരി
text_fieldsമുംബൈ: ഇന്ത്യൻ ടീം സെലക്ഷൻ ബി.സി.സി.െഎ തത്സമയം ടിവിയിൽ പ്രദർശിപ്പിക്കണമെന്ന് മുൻ ദേശീയ താരം മനോജ് തിവാരി. താരങ്ങളെ തെരഞ്ഞെടുക്കുന്നതും ഒഴിവാക്കുന്നതും നീതിപൂർവ്വമാണോ എന്ന് അതിലൂടെ മനസിലാക്കാൻ സാധിക്കുമെന്ന് താരം എ.ബി.പി ലൈവിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ടീം സെലക്ഷനുമായി ബന്ധപ്പെട്ട യോഗങ്ങൾ എല്ലാവർക്കും കാണാനാവുന്ന തരത്തിൽ സുതാര്യമാക്കണം. സെലക്ഷനുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾ അതിലൂടെ ഒഴിവാക്കാൻ സാധിക്കും. ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നത് നീതിപൂർവ്വമാണോ എന്ന് ഇതിലൂടെ മനസിലാക്കാം. താരങ്ങൾക്ക് വേണ്ടി ഏതൊക്കെ സെലക്ടർമാരാണ് സംസാരിക്കുന്നതെന്നും അയാളെ ടീമിൽ ഉൾപ്പെടുത്താൻ അവർ നിരത്തുന്ന വാദങ്ങൾ എന്തൊക്കെയാണെന്നും അറിയാനാകുമെന്നും തിവാരി പറയുന്നു.
ഒരാളെ ടീമിൽ നിന്ന് പുറത്താക്കുേമ്പാൾ എന്താണ് കാരണം എന്ന് കളിക്കാരോട് സെലക്ടർമാർ വിശദീകരിക്കേണ്ടതുണ്ട്. കാരണം ചോദിച്ചാൽ അങ്ങോട്ടമിങ്ങോട്ടും പഴിചാരുകയാണ്. ലൈവായി ടീം സെലക്ഷൻ സംപ്രേക്ഷണം ചെയ്താൽ ഇതുപോലെ രക്ഷപ്പെടാൻ അവർക്ക് കഴിയില്ലെന്നും കളിക്കാർക്ക് നീതിലഭിക്കുമെന്നും താരം വ്യക്തമാക്കി.
കരുൺ നായർ, മുരളി വിജയ്, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾ മുമ്പ് തഴയപ്പെട്ടിട്ടുണ്ട്. നാലാം നമ്പറിൽ മികച്ച ബാറ്റ്സ്മാനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് 2019 ലോകകപ്പിൽ ഇന്ത്യ പുറത്തായത്. സെലക്ടർമാരുടെ മണ്ടത്തരമാണ് സെമിയിലെ തോൽവിക്ക് കാരണമായത്. ഇതുപോലെ ഭാവിയിൽ സംഭവിക്കാൻ പാടില്ല.
ഇന്ത്യൻ ക്രിക്കറ്റിൽ ഒാരോരുത്തർക്കും അവരവരുടേതായ താൽപര്യങ്ങളുണ്ട്. സെഞ്ച്വറി നേടിയിട്ടും തുടർച്ചയായി 14 മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്ന താരമാണ് ഞാൻ. പിന്നീട് ടീമിൽ ഇടം ലഭിച്ചെങ്കിലും ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ വിരമിച്ചാലോ എന്ന് പോലും ആലോചിച്ചുപോയിരുന്നു. -തിവാരി കൂട്ടിച്ചേർത്തു. 34 കാരനായ താരം, അവസാനം ദേശീയ ടീമിെൻറ ജഴ്സി അണിഞ്ഞത് 2015ൽ സിംബാവ്വെക്കെതിരെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.