കുംബ്ലെക്ക് ജന്മദിന ആശംസകൾ നേർന്ന് ബി.സി.സി.ഐ വെട്ടിലായി
text_fieldsമുംബൈ: ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെക്ക് ജന്മദിന ആശംസകൾ നേർന്ന് ബി.സി.സി.ഐ വെട്ടിലായി. മുൻ സ്പിന്നർ എന്ന് വിശേഷിപ്പിച്ചാണ് ബി.സി.സി.ഐയുടെ ഒൗദ്യോഗിക ട്വിറ്ററിലൂടെ കുംബ്ലയുടെ 47-ാം പിറന്നാൾ ദിനത്തിന് ആശംസ വന്നത്. ഇത് സ്പിൻ ഇതിഹാസമായ താരത്തെ അധിക്ഷേപിച്ചാണെന്ന് പറഞ്ഞ് ആരാധകർ രംഗത്തെത്തുകയായിരുന്നു.
കുംബ്ലെയെ വില കുറിച്ചാണ് ക്രിക്കറ്റ് ബോർഡ് കാണുന്നതെന്ന് ആരാധകർ വ്യക്തമാക്കി. അദ്ദേഹം ഒരു ബൗളർ മാത്രമായിരുന്നോ..അദ്ദേഹം ക്യാപ്റ്റനും കോച്ചും ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനും ആയിരുന്നില്ലേ..പത്രപ്രവർത്തകനും എഴുത്തുകാരനുമായ ദിഗ്വിജയ് സിംഗ് ദേവ് ട്വിറ്ററിലൂടെ മറുപടി നൽകി. കുംബ്ലെക്ക് ആദരവും ബഹുമാനവും നൽകാൻ ആരാധകർ ബോർഡിനോട് ആവശ്യപ്പെട്ടു. ഒടുവിൽ വിവാദ ട്വീറ്റ് ക്രിക്കറ്റ് ബോർഡ് ഡിലീറ്റ് ചെയ്തു. മുൻ ക്യാപ്റ്റൻ, ഇതിഹാസം എന്ന് കുംബ്ലെയെ വിശേഷിപ്പിച്ച് മറ്റൊരു സന്ദേശം ട്വീറ്റ് ചെയ്താണ് ബി.സി.സി.ഐ തൽക്കാലം രക്ഷപ്പെട്ടത്.
ഇന്ത്യൻ ക്രിക്കറ്റ് ജഴ്സിയിൽ 17 വർഷത്തോളം നീണ്ട കരിയറാണ് കുംബ്ലെക്കുള്ളത്. ദേശീയ കോച്ചായിരുന്ന കുംബ്ലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുണ്ടായ അഭിപ്രായ ഭിന്നതെയ തുടർന്നാണ് പുറത്തായത്.
Here's wishing a very happy birthday to former #TeamIndia Captain Mr. Anil Kumble #Legend #HappyBirthdayJumbo pic.twitter.com/uX52m8yYif
— BCCI (@BCCI) October 17, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.