ബി.സി.സി.െഎ വാർഷിക പുരസ്കാരം: കോഹ്ലിക്കും ഹർമൻപ്രീതിനും സ്മൃതി മന്ദാനക്കും നേട്ടം
text_fieldsകഴിഞ്ഞ രണ്ട് സീസണുകളിലെ പ്രകടനങ്ങൾക്ക് ബി.സി.സി.ഐ നൽകുന്ന വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വനിതാ ക്രിക്കറ്റ് താരങ്ങളായ ഹർമൻപ്രീത്, സ്മൃതി മന്ദാന എന്നിവർക്കും മികച്ച താരങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള പോളി ഉമിഗ്രർ ട്രോഫി അവാർഡ് രണ്ട് സീസണുകളിലെ മികച്ച പ്രകടനത്തിലൂടെ വിരാട് കോഹ്ലി സ്വന്തമാക്കി. ട്രോഫിയും, ഫലകവും ഇരുസീസണുകളിലുമായി 15 ലക്ഷം രൂപ വീതവുമാണ് കോഹ്ലിക്ക് ലഭിക്കുക.
2016-17ലെ മികച്ച ഇന്ത്യൻ വനിതാ താരമായത് ഹർമൻപ്രീത് കൗറാണ്. 2017-18 വർഷത്തെ മികച്ച ക്രിക്കറ്റർ സ്മൃതി മന്ദാനയും. ഇരുവർക്കും 15 ലക്ഷം വീതമാണ് ലഭിക്കുക.
അന്താരാഷ്ട്ര ക്രിക്കറ്റിലും അഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി ആകെ 18 അവാർഡുകളാണ് ബി.സി.സി.ഐ നൽകുന്നത്. ജൂൺ 12ന് ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
രഞ്ജി ട്രോഫിയിലെ മികച്ച ഓൾ റൗണ്ടർക്ക് നൽകുന്ന ലാലാ അമർനാഥ് ട്രോഫി 2016-17 സീസണുകളിലെ പ്രകടനത്തിലൂടെ ജമ്മു കശ്മീരിെൻറ പർവേസ് റസൂൽ സ്വന്തമാക്കി. 2017-18 സീസണിൽ കേരളത്തിെൻറ അതിഥി താരം ജലജ് സക്സേനയാണ് മികച്ച ഒാൾറൗണ്ടറായത്. ഇരുവർക്കും ട്രോഫിയും ഫലകവും 5 ലക്ഷം രൂപയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.