കോടി വിലയുടെ ബെൻ സ്റ്റോക്സിന് കന്നി സെഞ്ച്വറി
text_fieldsപുണെ: വെറുമൊരു ശരാശരിക്കാരൻ ഒാൾറൗണ്ടർക്ക് എന്തുകണ്ടാണ് പുണെ 14.5 കോടിയെറിഞ്ഞതെന്നായിരുന്നു െഎ.പി.എൽ പത്താം സീസൺ ലേലത്തിനു പിന്നാലെ ഉയർന്ന ചോദ്യം. സമൂഹമാധ്യമങ്ങളും രംഗത്തെത്തിയെങ്കിലും ആരും മറുപടി നൽകിയില്ല. എന്നാൽ, എല്ലാത്തിനുമുള്ള ഉത്തരങ്ങളായിരുന്നു തിങ്കളാഴ്ച രാത്രിയിൽ പുണെ എം.സി.എ സ്റ്റേഡിയത്തിൽ കണ്ടത്. കോടികളെറിഞ്ഞവരുടെ കണക്കുകൾ പിഴച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന മിന്നൽപ്രകടനം.
പ്ലേഒാഫ് പ്രവേശനത്തിൽ നിർണായകമായ മത്സരത്തിൽ മുൻനിരയൊന്നാകെ തരിപ്പണമായപ്പോൾ ഒറ്റയാൻ പ്രകടനത്തിലൂടെ ബെൻ സ്റ്റോക്സ് പുണെ സൂപ്പർ ജയൻറ്സിന് വിജയം സമ്മാനിച്ചപ്പോൾ എറിഞ്ഞകാശ് മുതലായെന്ന് മുതലാളിമാർക്കും ആശ്വസിക്കാം. ട്വൻറി20യിൽ സ്റ്റോക്സിെൻറ കന്നി സെഞ്ച്വറി ടീമിെൻറ അഞ്ചു വിക്കറ്റ് ജയത്തിലും നിർണായകമായി. ഏഴു തോൽവിയുമായി പ്ലേഒാഫ് സാധ്യതകൾ മങ്ങിയ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത് 161 റൺസെടുത്തപ്പോൾ ഒാപണർമാരായ ബ്രണ്ടൻ മക്കല്ലവും (45) ഇഷൻ കിഷാനും (31) ടോപ് സ്കോറർമാരായി. മറുപടി ബാറ്റിങ്ങാരംഭിച്ച പുണെക്ക് തുടക്കത്തിലേ അടിതെറ്റി. അജിൻക്യ രഹാനെ (4), രാഹുൽ തൃപാഠി (6), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (4), മനോജ് തിവാരി (0) എന്നിവർ പെെട്ടന്ന് പുറത്തായി 4ന് 42 എന്ന നിലയിൽ തകർന്നടിഞ്ഞപ്പോഴാണ് ബെൻ സ്റ്റോക്സ് കത്തിക്കയറുന്നത്.
എം.എസ്. ധോണിയെയും (26) ഡാനിയൽ ക്രിസ്റ്റ്യനെയും (17) കൂട്ടുപിടിച്ച് ആഞ്ഞു വീശിയതോടെ പിറന്നത് ഉജ്ജ്വല സെഞ്ച്വറിയും നിർണായക വിജയവും. ആറു സിക്സും ഏഴ് ബൗണ്ടറിയും ഉൾപ്പെടെ 63 പന്തിൽ പുറത്താകാതെ 103 റൺസോടെയായിരുന്നു ബെൻ സ്റ്റോക്സിെൻറ കന്നിെസഞ്ച്വറി. എട്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ ടൂർണമെൻറിൽ 230 റൺസും ആറു വിക്കറ്റും സ്വന്തം പേരിലാക്കിയ സ്റ്റോക്സ് മികച്ച ഒാൾറൗണ്ടറെന്ന പേരും നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.