ബെൻ സ്റ്റോക്സ് മിസ്റ്റർ ഇൻക്രഡിബ്ൾ-ജോ റൂട്ട്
text_fieldsമാഞ്ചസ്റ്റർ: നയിക്കാൻ ജോ റൂട്ടും അടിക്കാൻ ബെൻ സ്റ്റോക്സും എത്തിയതോടെ ഇംഗ്ലണ്ട് ശരിയായ റൂട്ടിലായി. അഞ്ചു ദിവസത്തെ ടെസ്റ്റിൽ മൂന്നാം ദിനം പൂർണമായും മഴയെടുത്തതോടെ കളി സമനിലയാവുമെന്നായിരുന്നു പ്രവചനങ്ങൾ. ഇംഗ്ലണ്ടിെൻറ ഒന്നാം ഇന്നിങ്സ് അവസാനിക്കാൻ ഏതാണ്ട് രണ്ടു ദിവസം എടുക്കുകയും നാലാം ദിനത്തിൽ ഏറിയ സമയവും വെസ്റ്റിൻഡീസുകാർ പ്രതിരോധിച്ചുനിൽക്കുകയും ചെയ്തതോടെ കളി ഫലമില്ലാതെ പിരിയുമെന്നുറപ്പിച്ചു. ഇവിടെയാണ് റൂട്ടിെൻറ ക്യാപ്റ്റൻസിക്കൊത്ത നിലവാരത്തിലേക്ക് ബൗളർമാരും ഉയർന്നത്. പിന്നെ നാലാം ദിനത്തിെൻറ അവസാന സെഷനിലും അഞ്ചാം ദിനത്തിലും കണ്ടത് ഇംഗ്ലീഷ് മാജിക്.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് 113 റൺസിന് ജയിച്ചതിെൻറ ക്രെഡിറ്റ് ക്യാപ്റ്റൻ ജോ റൂട്ട് മുഴുവനായും നൽകുന്നത് ഒന്നാം ടെസ്റ്റിലെ നായകൻ ബെൻ സ്റ്റോക്സിനാണ്. സെഞ്ച്വറിയും (176) അതിവേഗ അർധസെഞ്ച്വറിയും (78) ഉൾപ്പെടെ 254 റൺസെടുക്കുകയും മൂന്നു നിർണായക വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സ്റ്റോക്സിനെ റൂട്ട് കാർട്ടൂൺ സൂപ്പർ ഹീറോ ‘മിസ്റ്റർ ഇൻക്രഡിബ്ൾ’ എന്ന് അഭിസംബോധന ചെയ്യുന്നു. ‘‘അദ്ദേഹത്തിെൻറ പ്രകടനം കണ്ടാൽ ആകാശമാണ് ആ പ്രതിഭയുടെ പരിധിയെന്ന് തോന്നും. കളിയിൽ അദ്ദേഹം ചെയ്യുന്നത് കാണുേമ്പാൾ സ്ഥിരതയിൽ സംശയിക്കാനാവില്ല. ഫോമും മികവുംകൊണ്ട് േലാകക്രിക്കറ്റിെൻറ ഉന്നതിയിലുള്ള ഒരാളെയാണ് നാം കാണുന്നത്.
ക്രിക്കറ്റിലെ മഹാരഥന്മാർക്കിടയിലാണ് സ്റ്റോക്സിെൻറ സ്ഥാനം. അദ്ദേഹത്തിെൻറ പ്രതിഭയെ ഇനിയും പരീക്ഷിക്കാൻ ശ്രമിക്കാതെ അംഗീകരിക്കുകയാണ് വേണ്ടത്’’ -സഹതാരത്തെ റൂട്ട് പ്രശംസകൾകൊണ്ട് പൊതിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.