ക്രിക്കറ്റിൽ ബൗൺസർ നിയമം കൊണ്ടുവന്നത് കറുത്തവരുടെ നേട്ടങ്ങൾ കുറക്കാനെന്ന് സമ്മി
text_fieldsെഎ.പി.എല്ലിൽ കളിക്കുന്നതിനിടെ നേരിട്ട വംശീയാധിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ മുൻ വിൻഡീസ് നായകനും പേസറുമായ ഡാരൻ സമ്മി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. െഎ.സി.സിയുടെ ബൗൺസർ നിയമത്തിനെതിരെയാണ് സമ്മി ആഞ്ഞടിച്ചത്. ഈ നിയമം കൊണ്ടു വരാനുള്ള കാരണം കറുത്തവരുടെ ടീമിെൻറ നേട്ടം കുറക്കാനായിരുന്നുവെന്ന് താരം പറഞ്ഞു. ഇന്‍സൈഡ് ഔട്ട് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡാരന്‍ സമ്മി.
പണ്ട് വെള്ളക്കാരുടെ ടീമുകളിലെ ഫാസ്റ്റ് ബൗളര്‍മാര്‍ നിരന്തരമായി ബൗണ്‍സറുകള്‍ എറിഞ്ഞപ്പോൾ ഇല്ലാത്ത കുഴപ്പമാണ് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള പേസര്‍മാര്‍ ഇതാവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത്. വിൻഡീസ് ബൗളർമാരെ നിയന്ത്രിക്കാനാണ് ബൗണ്‍സര്‍ നിയമം അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ജെഫ് തോംസണ്‍, ഡെന്നിസ് ലില്ലി തുടങ്ങിയ പഴയ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാർ ബൗൺസർ എറിഞ്ഞിരുന്നതായി സമ്മി ചൂണ്ടിക്കാട്ടുന്നു. അവർ അതിവേഗം ബൗള്‍ ചെയ്ത് എതിര്‍ ടീമുകളിലെ താരങ്ങൾക്ക് പരിക്കേല്‍പ്പിച്ചിട്ട് പോലുമുണ്ട്. എന്നാൽ കറുത്ത വർഗക്കാർ മികവേറിയ പേസ് ബൗളിങ്ങിലൂടെ ലോകക്രിക്കറ്റിലെ വൻ ശക്തികളായി മാറാൻ തുടങ്ങിയതോടെ ബൗൺസർ പോലുള്ള പല നിയമങ്ങളും കൊണ്ടുവരാൻ തുടങ്ങി. കറുത്തവരുടെ ടീമിെൻറ നേട്ടങ്ങൾ നിയന്ത്രിക്കാനാണ് ഇതെല്ലാമെന്നും സമ്മി പറഞ്ഞു.
തെൻറ വാദങ്ങൾ തെറ്റായിരിക്കാം. എന്നാൽ ഞാൻ ഇത്തരം നീക്കങ്ങളെ അതായിട്ടാണ് കാണുന്നത്. കറുത്തവെൻറ നേട്ടങ്ങളെ അവർക്ക് അംഗീകരിക്കാൻ മടിയാണ്. ഇവിടുള്ള സംവിധാനം അത്തരത്തിലുള്ളതാണെന്നും സമ്മി തുറന്നടിച്ചു. ഐസിസി ബൗണ്‍സര്‍ നിയമം കൊണ്ടുവരുന്നത് 1991ലാണ്. വെസ്റ്റ് ഇൻഡീസ് ബൗളർമാർ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അത്. ഇതു പ്രകാരം ഒരു ബൗളര്‍ക്ക് ഒരോവറില്‍ ഒരേയൊരു ബൗണ്‍സര്‍ മാത്രമേ എറിയാന്‍ അനുവാദമുള്ളൂ. ഒന്നിൽ കൂടുതൽ എറിയുന്നതിനെ നോബാൾ ആയാണ് വിധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.