Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിവാദമായി സിദ്ദുവി​െൻറ...

വിവാദമായി സിദ്ദുവി​െൻറ പരാമർശം; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ

text_fields
bookmark_border
kapil-sharma-show
cancel

മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ്​ നേതാവുമായ നവ്​ജ്യോത്​ സിങ്​ സിദ്ദുവിനെതിരെ ട്വിറ്ററിൽ വൻ പ്രതിഷേധം. പ ുൽവാമയിലുണ്ടായ തീവ്രവാദ ആക്രമണത്തി​​​​​​െൻറ പശ്ചാത്തലത്തിൽ നടത്തിയ പ്രസ്​താവനക്കെതിരെയാണ്​ സമൂഹ മാധ്യമങ് ങളിൽ പ്രതിഷേധമുയരുന്നത്​. ‘ഒരു കൂട്ടം തീവ്രവാദികളുടെ പേരിൽ ഒരു രാജ്യത്തെ മൊത്തമായി കുറ്റപ്പെടുത്താനാവുമോ ’ എന്നായിരുന്നു പാകിസ്​താനെ ഉദ്ധരിച്ച്​ സിദ്ധുവി​​​​​​െൻറ വിവാദ പരാമർശം.

പുൽവാമയിലുണ്ടായ ആക്രമണം തീർത്ത ും ദുഃഖകരമാണ്​. അത്​ അങ്ങേയറ്റം അപലപിക്കുന്നു. ഇത്​ ചെയ്​തവർക്ക്​ പരമാവധി ശിക്ഷ നൽകണമെന്നും സിദ്ധു പറഞ്ഞിരുന ്നു. എന്നാൽ, കപിൽ ശർമ ഷോ എന്ന കോമഡി പരിപാടിയിലെ സ്ഥിരം ഗസ്റ്റായ സിദ്ദുവി​​​​​​െൻറ പരാമർശം വൈറലാവുകയും ട്വിറ് ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ ധ്വനികൾ ഉയരുകയും ചെയ്​തു. പഞ്ചാബിലെ കോൺഗ്രസ്​ നേതാവ്​ കൂടിയായ സിദ്ധുവിനെ ആക്രമിക്കാൻ കിട്ടിയ അവസരം സംഘപരിവാർ അനകൂല അക്കൗണ്ടുകളാണ്​ കൂടുതൽ മുതലെടുത്തത്​.

കപിൽ ശർമ ഷോയിൽ നിന്നും സിദ്ധുവി​നെ പുറത്താക്കണമെന്ന ആവശ്യവുമായി ബോയ്​കോട്ട്​ സിദ്ദു എന്ന ഹാഷ്​ടാഗുകൾ ഉയരാൻ തുടങ്ങി. പിറകെ സിദ്ദുവിനെ നീക്കുന്നത്​ വരെ കപിൽ ശർമ ഷോയും സോണി ടി.വിയും ​ബോയ്​കോട്ട്​ ചെയ്യണമെന്നും ആവശ്യമുയർന്നു. ട്വിറ്ററിൽ ​ഏറ്റവും കൂടുതൽ പേർ ട്വീറ്റ്​ ചെയ്​ത്​ ട്ര​​​​​െൻറിങ്ങായി മാറിയ ഹാഷ്​ടാഗുകളായി മാറി ബോയ്​കോട്ട്​ സിദ്ദുവും ബോയ്​കോട്ട്​ കപിൽ ശർമ ഷോയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhusports newsPulwama Attackkapil sharma show
News Summary - boycott sidhu trending in twitter-sports news
Next Story