ബാറ്റിങ്ങിനിടെ ചൂയിങ് ഗം പാരയായി; അന്തംവിട്ട് സഹകളിക്കാർ video
text_fieldsസിഡ്നി: ബാറ്റ് ചെയ്തു കൊണ്ടിരുന്ന മുൻ ന്യുസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം പെെട്ടന്ന് ഗ്രൗണ്ടിലിരുന്ന് കനത്ത ചുമയും ഛർദിയും. കാഴ്ച കണ്ട് കാണികളും സഹകളിക്കാരും അന്തംവിട്ടു. മക്കല്ലത്തിന് ഛർദിയോ താപാഘാതമോ ഉണ്ടായെന്നാണ് മറ്റുള്ളവർ കരുതിയത്.
Why was Baz feeling ill last night? Maybe don't watch this while you're having lunch... #BBL06 pic.twitter.com/CRXj5oa0FB
— KFC Big Bash League (@BBL) January 21, 2017
എന്നാൽ ബാറ്റിങ്ങിനിടെ ചവച്ചു കൊണ്ടിരുന്ന ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയതാണ് മക്കല്ലത്തിന് പാരയായത്. ആസ്ട്രേലിയയിൽ നടക്കുന്ന ബിഗ് ബാഷ് 20/20 ലീഗിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന ബ്രിസ്ബെയ്ൻ - മെൽബൺ റിനീഗേഡ്സ് മത്സരത്തിനിടയിലായിരുന്നു സംഭവം.
ബ്രിസ്ബെയ്നുവേണ്ടി കളത്തിലിറങ്ങിയ മക്കല്ലം കളി തുടരുകയും18 പന്തിൽ 50 റൺ നേടുകയും ചെയ്തെങ്കിലും ഒരു റണ്ണിന് ടീം പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.