എവിടെ വച്ചെങ്കിലും എെൻറ കയ്യിൽ കിട്ടും: സഹോദരൻ മരിച്ചെന്ന് പ്രചരിപ്പിച്ചവനെ തേടി മക്കല്ലം
text_fieldsന്യൂസിലാൻറിെൻറ പ്രശസ്ത ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലത്തിെൻറ സഹോദരനും മുൻ ക്രിക്കറ്റ് താരവുമായ നതാൻ മക്കല്ലം മരിച്ചുവെന്ന് വ്യാജ പ്രചാരണം. ആർ.െഎ.പി നതാൻ എന്ന ടാഗ്ലൈനിൽ ‘ന്യൂസിലാൻ് ക്രിക്കറ്റ് ഫാൻഹബ്’ എന്ന ഫേസ്ബുക്ക് പേജിലാണ് വ്യാജ വാർത്ത വന്നത്. നതാെൻറ ഭാര്യ വനേസ മരണവിവരം സ്ഥിരീകരിച്ചുവെന്നും പറയുന്നുണ്ട്.
ഇതോടെ ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നതാെൻറ മരണവിവരം വലിയ രീതിയിൽ പ്രചരിച്ചു. ദുഃഖ സന്ദേശങ്ങളുടെയും അനുശോചനങ്ങളുടെയും പ്രവാഹമായിരുന്നു പിന്നീട്. എന്നാൽ ഒടുവിൽ നതാന് തന്നെ താൻ മരിച്ചിട്ടില്ലെന്ന് പറയേണ്ടി വന്നു.
I am alive and kicking more than ever before. Not sure where this news has come from but this is fake. Love you all. pic.twitter.com/WZ1nuX4LUo
— Nathan McCullum (@MccullumNathan) December 1, 2018
താൻ ജീവനോടെയുണ്ടെന്ന് മക്കല്ലത്തിെൻറ ജ്യേഷ്ഠനായ നതാൻ സംഭവത്തിന് ശേഷം പരിഹാസരൂപേണ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുമായി എത്തി. എന്നാൽ അനുജനും ന്യൂസിലാൻറിെൻറ വെടിക്കെട്ട് താരവുമായ ബ്രണ്ടൻ മക്കല്ലം വ്യാജ വാർത്തയെയും അത് പ്രചരിപ്പിച്ചവനെയും അങ്ങനെ വിട്ടുകളയാൻ ഭാവമില്ലായിരുന്നു.
തെൻറ സഹോദരൻ മരിച്ചെന്ന് ഇന്ന് രാത്രി ആരോ ഒരാൾ സമൂഹ മാധ്യമങ്ങളിലൂടെ തീരുമാനിച്ചു. ഹൃദയം തകർന്ന് ഞാനിപ്പോൾ തിരിച്ച് ന്യൂസിലാൻറിലേക്ക് വരുകയാണ്. വാർത്തകളെല്ലാം വ്യാജമാണ്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആരാണെങ്കിലും. ഞാൻ നിെന്ന കണ്ടെത്തും..! എവിടെവെച്ചെങ്കിലും എങ്ങനെയെങ്കിലും മക്കല്ലം ട്വിറ്ററിൽ കുറിച്ചു.
Tonight someone decided, via social media to release that my brother passed away! Im on a flight back to NZ and my heart broke! None of it is true! Whoever put this out there, I’ll find you! Somewhere, somehow.
— Brendon McCullum (@Bazmccullum) December 1, 2018
2016ലാണ് നതാൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. 84 ഏകദിനങ്ങളും 63 ടി20കളും ന്യൂസിലാൻറിനായി താരം കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.